ചൈനീസ് സേന പിന്മാറ്റത്തിലെ മെല്ലെപ്പോക്ക്; മുന്നറിയിപ്പുമായി ഇന്ത്യ

attack

സേനാപിന്മാറ്റം വിഷയത്തിൽ മെല്ലെപ്പോക്ക് കാട്ടുന്ന ചൈനയ്ക്ക് ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യ. സൈനികതല തീരുമാനത്തിന് സമാനമായി സമയബന്ധിതമായി സേന പിന്മാറ്റം നടത്തിയില്ലെങ്കിൽ അത് ഉഭയകക്ഷി ബന്ധങ്ങളെ കൂടുതൽ മോശമാക്കും എന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം അറിയിച്ചു. അതേസമയം ഇന്ത്യയുടെ ചെറുത്തു നിൽപ്പിനിടയിൽ ഗാൽവാനിൽ കൊല്ലപ്പെട്ട ചൈനീസ് സൈനികരുടെ ബന്ധുക്കൾ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയതായി ബീജിംഗിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

സേനാതലത്തിൽ ഉണ്ടാക്കിയ ധാരണ പ്രകാരം എത്രയും വേഗം എപ്രിലിലെ സാഹചര്യം ഇരുസൈന്യവും മേഖലയിൽ പുനസ്ഥാപിക്കും വിധം നടപടികൾ സ്വീകരിക്കണം. ശനിയാഴ്ചക്ക് മുൻപെന്ന ധാരണ ആണ് ഉണ്ടാക്കിയിരിക്കുന്നത്. പക്ഷെ ചൈനയുടെ ഭാഗത്ത് നിന്നും ഒച്ചിഴയുന്നത് പോലെ ആണ് പല മേഖലകളിലും അനുബന്ധ പിന്മാറ്റ നടപടികൾ. ഒപ്പം ഗാൽവാന് സമാനമായി ദേസ്പാങ്ങിനെയും ഹോട്ട്‌സ്‌പോട്ട് ആക്കാനുള്ള ശ്രമവും ചൈന നടത്തുന്നു.

Read Also: സിബിഎസ്ഇ, ഐസിഎസ്ഇ പരീക്ഷകൾ സംബന്ധിച്ച സുപ്രിംകോടതി ഉത്തരവ് ഇന്ന്

ഈ സാഹചര്യത്തിലാണ് ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിന്റെ അതിശക്തമായ മുന്നറിയിപ്പ്. സൈനികതല ധാരണയ്ക്ക് അനുസൃതമായി പിന്മാറ്റം ഉറപ്പാക്കിയില്ലെങ്കിൽ ഉഭയകക്ഷി ബന്ധങ്ങളെ അത് പ്രതികൂലമായി ബാധിക്കും ഇന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഇക്കാര്യം ഇന്നലെ അർധരാത്രിയോടെ ചൈനീസ് വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചു. അതിനിടെ ബീജിങ്ങിൽ ചൈനീസ് സർക്കാരിനെതിരെ കൊല്ലപ്പെട്ട സൈനികരുടെ ബന്ധുക്കൾ പ്രതിഷേധവുമായി രംഗത്തെത്തി. മരണപ്പെട്ട സൈനികർക്ക് ചൈന ആദരിക്കുന്നില്ലെന്നാണ് ഇവരുടെ ആക്ഷേപം. എന്നാൽ ‘മരിച്ചവരെ ഏറ്റവും ആദരവോടെയാണു സൈന്യത്തിൽ പരിഗണിക്കുന്നത്. അതേസമയം ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി (സിസിപി) സർക്കാരിന്റെ മുഖപത്രമായ ഗ്ലോബൽ ടൈംസിൽ എഡിറ്റർ ഹു ഷിൻ ബന്ധുക്കളെ ആശ്വസിപ്പിയ്ക്കുന്ന ലേഖനം പ്രസിദ്ധീകരിച്ചു. വിവരങ്ങൾ ശരിയായ സമയത്ത് സമൂഹത്തിൽ റിപ്പോർട്ട് ചെയ്യപ്പെടും. നായകന്മാരെ അർഹിക്കുന്നതുപോലെ ബഹുമാനിക്കാനും ഓർമിക്കാനും കഴിയും’ എന്ന് ലേഖനത്തിൽ പറയുന്നു.

 

india- china, india warns china

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top