എന്‍ജിന്‍ തകരാറിലായി കടലില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു

FISHERMAN

എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്ന് അപകടത്തില്‍പ്പെട്ട ബോട്ടിലെ 40 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. വലപ്പാട് സ്വദേശിയായ വളപ്പില്‍ സുരേഷിന്റെ ഉടമസ്ഥതയിലുള്ള മഴവില്ല് എന്ന ഇന്‍ബോര്‍ഡ് വള്ളമാണ് അപകടത്തില്‍പ്പെട്ടത്.

ചേറ്റുവ അഴിമുഖത്ത് നിന്ന് പുറപ്പെട്ട ബോട്ട് അഴീക്കോട് ലൈറ്റ് ഹൗസിന് പടിഞ്ഞാറ് രണ്ട് നോട്ടിക്കല്‍ മൈല്‍ പടിഞ്ഞാറ് വച്ച് എഞ്ചിന്‍ തകരാറിലായതിനെ തുടര്‍ന്ന് അപകടത്തിലാവുകയായിരുന്നു. തുടര്‍ന്ന് തൃശൂര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.സുഗന്ധ കുമാരിയുടെ നിര്‍ദ്ദേശപ്രകാരം അഴീക്കോട് ഫിഷറീസ് റെസ്‌ക്യൂ ബോട്ട് വള്ളത്തേയും തൊഴിലാളികളേയും കരക്കെത്തിച്ചു.

Story Highlights: Rescued fishermen trapped in sea

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top