Advertisement

സംസ്ഥാനത്ത് ഇന്ന് 195 പേർക്ക് കൊവിഡ്

June 27, 2020
Google News 1 minute Read
195 confirmed coronavirus kerala

സംസ്ഥാനത്ത് ഇന്ന് 195 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 102 പേർ രോഗമുക്തി നേടി. ഇതോടെ ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 2108 ആയി. ചികിത്സയിലുള്ളത് 1939 പേരാണ്.

മലപ്പുറം ജില്ലയിൽ നിന്നുള്ള 47 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 25 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 22 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 15 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 14 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 13 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 12 പേർക്കും, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നിന്നുള്ള 11 പേർക്ക് വീതവും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 8 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 6 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 5 പേർക്കും, തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 4 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 2 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 118 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 62 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. കുവൈറ്റ് 62, യു.എ.ഇ. 26, സൗദി അറേബ്യ 8, ഒമാൻ 8, ഖത്തർ 6, ബഹറിൻ 5, കസാക്കിസ്ഥാൻ 2, ഈജിപ്റ്റ് 1 എന്നിങ്ങനേയാണ് വിദേശ രാജ്യങ്ങളിൽ നിന്നും വന്നവർ. തമിഴ്‌നാട് 19, ഡൽഹി 13, മഹാരാഷ്ട്ര 11, കർണാടക 10, പശ്ചിമബംഗാൾ 3, മധ്യപ്രദേശ് 3, തെലുങ്കാന 1, ആന്ധ്രാപ്രദേശ് 1, ജമ്മുകാശ്മീർ 1 എന്നിങ്ങനേയാണ് മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവർ.

15 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മലപ്പുറം ജില്ലയിലെ 10 പേർക്കും, കൊല്ലം ജില്ലയിലെ 2 പേർക്കും, എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിലെ ഒരാൾക്ക് വീതമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 102 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. മലപ്പുറം ജില്ലയിൽ നിന്നുള്ള 22 പേരുടെയും (പാലക്കാട് 2, ഇടുക്കി 1), പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 17 പേരുടെയും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 15 പേരുടെയും (പാലക്കാട്1, തൃശൂർ1), കൊല്ലം ജില്ലയിൽ നിന്നുള്ള 14 പേരുടെയും, കോട്ടയം ജില്ലയിൽ നിന്നുള്ള 7 പേരുടെയും, തൃശൂർ ജില്ലയിൽ നിന്നുള്ള 6 പേരുടെയും, ആലപ്പുഴ, കാസർഗോഡ് ജികളിൽ നിന്നുള്ള 5 പേരുടെ വീതവും, തിരുവനന്തപുരം (ആലപ്പുഴ1), ഇടുക്കി ജികളിൽ നിന്നുള്ള 4 പേരുടെ വീതവും, പാലക്കാട് ജില്ലയിൽ നിന്നുള്ള 2 പേരുടെയും, എറണാകുളം (കൊല്ലം) ജില്ലയിൽ നിന്നുള്ള ഒരാളുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 1939 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 2108 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,67,978 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 1,65,515 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 2463 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 281 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

അതേസമയം പരിശോധനയും കൂട്ടിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 6166 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, ഓഗ്മെന്റഡ് സാമ്പിൾ, സെന്റിനൽ സാമ്പിൽ, പൂൾഡ് സെന്റിനിൽ, സി.ബി. നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 2,15,243 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതിൽ 4032 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 44,129 സാമ്പിളുകൾ ശേഖരിച്ചതിൽ 42,411 സാമ്പിളുകൾ നെഗറ്റീവ് ആയി.

Story Highlights- 195 confirmed coronavirus kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here