രാജ്യത്ത് കൊവിഡ് ബാധിച്ചത് 5,08,953 പേര്‍ക്ക്

രാജ്യത്തെ കൊവിഡ് കേസുകള്‍ അഞ്ച് ലക്ഷം കടന്നു. കൊവിഡ് ബാധിതരുടെ എണ്ണം നാല് ലക്ഷത്തില്‍ നിന്ന് അഞ്ച് ലക്ഷം കടന്നത് വെറും ആറ് ദിവസം കൊണ്ടാണ്. പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകളുടെ എണ്ണം 18000 കടന്നു. രാജ്യത്തെ രോഗമുക്തി നിരക്ക് 58.13 ശതമാനമായി കുറഞ്ഞു. കൊവിഡ് പരിശോധനകളുടെ എണ്ണം 79 ലക്ഷം പിന്നിട്ടെന്ന് ഐസിഎംആര്‍ വ്യക്തമാക്കി. 24 മണിക്കൂറിനിടെ 43 ബിഎസ്എഫ് ജവാന്മാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.
രാജ്യത്ത് ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്ത് 149 ാം ദിവസമാണ് രോഗബാധിതരുടെ എണ്ണം അഞ്ച് ലക്ഷം കടന്നത്. ഈമാസം 21 ന് നാല് ലക്ഷം കേസുകള്‍ പിന്നിട്ടു. ഒരു ലക്ഷത്തിലധികം കേസുകള്‍ വര്‍ധിച്ചത് ആറ് ദിവസം കൊണ്ട്. ആകെ കൊവിഡ് കേസുകള്‍ 5,08,953 ആയി. പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളുടെ എണ്ണവും കുതിച്ചുയരുകയാണ്. 24 മണിക്കൂറിനിടെ 18552 പോസിറ്റീവ് കേസുകളും 300 മരണവും റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയില്‍ ഡെത്ത് ഓഡിറ്റിലൂടെ 84 പേരുടെ മരണം കണക്കില്‍ ചേര്‍ന്നു. ഇതുവരെ 15685 പേര്‍ മരിച്ചു.
രാജ്യത്ത് 24 മണിക്കൂറിനിടെ 10244 പേര്‍ രോഗമുക്തരായി. എന്നാലിത് കഴിഞ്ഞ ദിവസത്തേക്കാള്‍ കുറവാണ്. ഇന്നലെ 220479 സാമ്പിളുകള്‍ പരിശോധിച്ചെന്ന് ഐസിഎംആര്‍ അറിയിച്ചു. ഇതിനിടെ ആന്ധ്രയിലെ ശ്രീകാകുളത്ത് കൊവിഡ് ബാധിച്ചു മരിച്ച 72 കാരന്റെ മൃതദേഹം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ശ്മശാനത്തിലേക്ക് മാറ്റുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. മൃതദേഹത്തോട് അനാദരവ് കാട്ടിയതില്‍ പ്രതിപക്ഷം അടക്കം വന്‍ പ്രതിഷേധമുയര്‍ത്തി. സംഭവത്തില്‍ മുനിസിപ്പല്‍ കമ്മീഷണറെയും സാനിറ്ററി ഇന്‍സ്‌പെക്ടറെയും സസ്‌പെന്‍ഡ് ചെയ്തു.
Story Highlights: Coronavirus India Live Updates
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here