Advertisement

ലോകത്ത് കൊവിഡ് മരണം 4,96,868 ആയി

June 27, 2020
Google News 2 minutes Read
Covid death WORLD

ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,96,868 ആയി. 9905769 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. അമ്പത്തിമൂന്ന് ലക്ഷത്തി അമ്പത്തേഴായിരത്തി എണ്ണൂറ്റി നാല്പത് പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.

ലോകത്ത് ഇന്നലെ ഒരു ലക്ഷത്തി തൊണ്ണൂറ്റിമൂവായിരത്തി തൊള്ളായിരത്തി എഴുപത്തിനാല് പുതിയ കേസുകളും 4,891 മരണവും റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയില്‍ ഇന്നലെ 663 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ ഒരു ലക്ഷത്തി ഇരുപത്തേഴായിരത്തി അറുന്നൂറ്റി നാല്‍പത് ആയി. നാല്‍പത്തേഴായിരത്തോളം പുതിയ കേസുകളാണ് ഇന്നലെ മാത്രം അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ബ്രസീലില്‍ ഇന്നലെ 1,055 പേരാണ് മരിച്ചത്. 56,109 ആണ് രാജ്യത്തെ മരണസംഖ്യ. റഷ്യയില്‍ ഇന്നലെ 176 പേര്‍ കൂടി മരിച്ചു. 8,781 ആണ് ഇവിടുത്തെ മരണസംഖ്യ.

സ്‌പെയിനില്‍ ഇന്നലെ എട്ട് പേരാണ് മരിച്ചത്. 28,338 ആണ് രാജ്യത്തെ മരണസംഖ്യ. ബെല്‍ജിയത്തില്‍ അഞ്ച് പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 9,731 ആയി. ഇറ്റലിയില്‍ 30 പേരും ഫ്രാന്‍സില്‍ 26 പേരും ബ്രിട്ടനില്‍ 184 പേരുമാണ് ഇന്നലെ മരിച്ചത്. മെക്‌സിക്കോയില്‍ 736 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 25,060 ആയി.

ആഫ്രിക്കയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്ന് ലക്ഷത്തി അറുപത്തിരണ്ടായിരം കടന്നു. ഇവിടെ മരണസംഖ്യ 9,317 ആണ്. പാകിസ്താനിലെ മരണസംഖ്യ 3,962 ആയി ഉയര്‍ന്നു. ഇന്തോനേഷ്യ -2,683, കാനഡ -8,508, ഓസ്ട്രിയ -698, ഫിലിപ്പൈന്‍സ് -1,224, ഡെന്‍മാര്‍ക്ക് -604, ജപ്പാന്‍ -969, ഇറാഖ് -1,559, ഇക്വഡോര്‍ -4,406 എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിലെ മരണനിരക്ക്.

Story Highlights: Covid death toll rises to 4,96,868

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here