Advertisement

വയനാട് ജില്ലയില്‍ അഞ്ച് പേര്‍ക്ക് കൂടി കൊവിഡ്

June 27, 2020
Google News 1 minute Read
covid19, coronavirus, wayanad

വയനാട് ജില്ലയില്‍ അഞ്ച് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. സൗദി അറേബ്യയില്‍ നിന്നും ജൂണ്‍ 21 ന് കൊച്ചി വിമാനത്താവളം വഴി ജില്ലയില്‍ എത്തിയ പനമരം സ്വദേശിയായ 25 കാരന്‍, സൗദിയില്‍ നിന്ന് 22 ന് ജില്ലയില്‍ എത്തിയ ചെതലയം സ്വദേശിയായ 30 കാരന്‍, ബെഹ്‌റൈനിന്‍ നിന്ന് ജൂണ്‍ 15ന് ജില്ലയില്‍ എത്തിയ കല്‍പ്പറ്റ സ്വദേശിയായ 44 കാരന്‍, ജൂണ്‍ 21ന് ദുബായില്‍ നിന്ന് കോഴിക്കോട് വിമാനത്താവളം വഴി ജില്ലയില്‍ എത്തിയ കമ്പളക്കാട് സ്വദേശിയായ 31 കാരന്‍, അഞ്ചുകുന്ന് സ്വദേശിയായ 35 കാരന്‍ എന്നിവരെയാണ് സാമ്പിള്‍ പരിശോധന പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചെതലയം സ്വദേശി വീട്ടിലും മറ്റുള്ളവര്‍ സ്ഥാപനങ്ങളിലും നിരീക്ഷണത്തിലായിരുന്നു.

നിലവില്‍ രോഗം സ്ഥിരീകരിച്ച് 37 പേരാണ് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. മൂന്നുപേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. ശനിയാഴ്ച്ച 347 പേര്‍ നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കി. 274 പേര്‍ പുതുതായി നിരീക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെ നിലവില്‍ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 3553 ആയി. ഇതില്‍ 37 പേര്‍ മാനന്തവാടി ജില്ലാ ആശുപത്രിയിലും, പട്ടികവര്‍ഗ വിഭാഗത്തില്‍പെടുന്ന 300 പേര്‍ ഉള്‍പ്പെടെ 1639 പേര്‍ വിവിധ കൊവിഡ് കെയര്‍ സെന്ററുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ജില്ലയില്‍ നിന്നും ഇതുവരെ പരിശോധനയ്ക്ക് അയച്ച 3044 സാമ്പിളുകളില്‍ 2550 എണ്ണത്തിന്റെ ഫലം ലഭിച്ചതില്‍ 2496 സാമ്പിളുകള്‍ നെഗറ്റീവാണ്. 489 സാമ്പിളുകളുടെ ഫലം ലഭിക്കുവാന്‍ ബാക്കിയുണ്ട്. ഇതുകൂടാതെ സാമൂഹ്യ വ്യാപനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ നിന്നും ആകെ 4570 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതില്‍ ഫലം ലഭിച്ച 3801 സാമ്പിളുകളില്‍ 3770 എണ്ണം നെഗറ്റീവും 31 എണ്ണം പോസിറ്റീവുമാണ്.

 

 

Story Highlights:  covid19, coronavirus, wayanad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here