ചരിത്രത്തിൽ ആദ്യമായി ഓൺലൈൻ എൻറോൾമെന്റ് നടത്തി കേരള ബാർ കൗൺസിൽ

ചരിത്രത്തിൽ ആദ്യമായി ഓൺലൈൻ എൻറോൾമെന്റ് നടത്തി കേരള ബാർ കൗൺസിൽ. 785 നിയമ ബിരുദധാരികളാണ് ഓൺലൈനായി ഇന്ന് എൻറോൾ ചെയ്യുന്നത്. കൊവിഡ് പശ്ചാത്തലത്തിലാണ് ബാർ കൗൺസിൽ എൻറോൾമെന്റ് ഓൺലൈൻ വഴി നടത്താൻ തീരുമാനിച്ചത്.

കൊവിഡ് പ്രതിസന്ധിക്കിടെയാണ് ഇന്ന് അഭിഭാഷകരുടെ എൻറോൾമെന്റ് ഓൺലൈൻ വഴി നടത്തുന്നത്. 785 അഭിഭാഷകരാണ് ഇന്ന് അവരവരുടെ വീടുകളിൽ ഇരുന്ന് എൻറോൾ ചെയ്യുക. രാജ്യത്ത് ഇതാദ്യമായാണ് എൻറോൾമെന്റ് ഓൺലൈൻ വഴി നടത്തുന്നത്. കേരള ബാർ കൗൺസിലിന്റെ നേതൃത്വത്തിൽ ആണ് എൻറോൾമെന്റ് ചടങ്ങുകൾ. രാവിലെ പത്തിന് കൊച്ചി ബാർ കൗൺസിൽ ഹാളിൽ ബാർ കൗൺസിൽ ചെയർമാൻ കെ പി ജയചന്ദ്രൻ സത്യവാചകം ചൊല്ലിക്കൊടുത്തു.

ഉദ്ഘാടന ചടങ്ങിൽ 785 പേരും ഓൺലൈനായി പങ്കെടുത്തു. ശേഷം 25 പേരടങ്ങുന്ന ഗ്രൂപ്പ് തിരിച്ചാണ് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത്. മൂന്ന് ട്രയലുകൾ വിജയകരമായി നടത്തിയ ശേഷമാണ് എൻറോൾമെന്റ് ഇന്ന് നടത്താൻ തീരുമാനിച്ചത്. വെബ്എക്‌സ് പ്ലാറ്റ് ഫോമിൽ നടക്കുന്ന സത്യപ്രതിജ്ഞക്ക് ശേഷം അഭിഭാഷകർക്ക് ലൈസൻസ് നമ്പറുകൾ മെസ്സേജ് വഴി നൽകും. ഇതോടു കൂടി ഈ 785 അഭിഭാഷകരും ചരിത്രത്തിന്റെ ഭാഗമാകും.

Story highlight: Kerala Bar Council holds online enrollment for the first time in its history

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top