കോട്ടയത്ത് യുവാവിന്റെ അസ്ഥികൂടം കണ്ടെത്തിയ സംഭവം; ആസൂത്രിത കൊലപാതകമെന്ന് ബന്ധുക്കൾ

കോട്ടയം നാട്ടകത്ത് കണ്ടെത്തിയ അസ്ഥികൂടം വൈക്കത്ത് നിന്ന് കാണാതായ യുവാവിന്റേതെന്ന് തിരിച്ചറിഞ്ഞ സംഭവം ആസൂത്രിത കൊലപാതകമെന്ന് ബന്ധുക്കളുടെ ആരോപണം. മകന്റെ തിരോധാനത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ വൈക്കം പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനിടെയാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. സംഭവം ആസൂത്രിത കൊലപാതകമാണെന്ന് മരിച്ച ജിഷ്ണു ഹരിദാസിന്റെ (23) വല്യച്ഛൻ ശശിധരൻ ആരോപിച്ചു.
കുമരകത്തെ ആശിർവാദ് ബാറിലെ ജീവനക്കാരനായിരുന്ന കുടവെച്ചൂർ സ്വദേശി ജിഷ്ണു ഹരിദാസാണ് മരിച്ചത്. ജൂൺ മൂന്ന് മുതല്‍ ജിഷ്ണുവിനെ കാണാതായിരുന്നു. കോട്ടയം മറിയപള്ളിയിലെ ആളൊഴിഞ്ഞ പറമ്പിൽ ഇന്നലെ രാവിലെയാണ് ജീർണ്ണിച്ച നിലയിൽ അസ്ഥികൂടം കണ്ടെത്തിയത്. കാണാതായവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കുടവെച്ചൂർ സ്വദേശി ജിഷ്ണു ഹരിദാസാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. ഫോണും, പഴ്‌സും വസ്ത്രങ്ങളും പരിശോധിച്ചാണ് ഇക്കാര്യം ഉറപ്പാക്കിയത്. കുമരകത്തെ ആശിർവാദ് ബാറിൽ ജീവനക്കാരനായിരുന്ന ജിഷ്ണുവിനെ ഈ മാസം മൂന്ന് മുതല്‍ കാണാതായിരുന്നു.
Read Also: കോട്ടയത്ത് കണ്ടെത്തിയ അസ്ഥികൂടം വൈക്കത്ത് നിന്ന് കാണാതായ യുവാവിന്റേത്
എംസി റോഡരികിൽ കാടുപിടിച്ച് കിടന്ന ഭൂമി നിർമാണ പ്രവർത്തനങ്ങൾക്കായി വൃത്തിയാക്കിയപ്പോഴാണ് അസ്ഥികൂടം കണ്ടെത്തിയത്. കൈലിമുണ്ട് ഉപയോഗിച്ച് മരത്തിൽ കുരുക്ക് ഉണ്ടാക്കിയിരുന്നു. ജിഷ്ണുവിന്റെ ഷർട്ട് മരത്തിൽ കൊളുത്തിയ നിലയിൽ ആയിരുന്നു. മൃതദേഹാവശിഷ്ടങ്ങൾ കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തി. സംഭവത്തിൽ ജിഷ്ണു ജോലി ചെയ്തിരുന്ന ബാറിലെ സംഭവ വികാസങ്ങൾ ഉൾപ്പെടെ പൊലീസ് പരിശോധിച്ചുവരികയാണ്.
kottayam, skeleton
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here