മഹേശന്റെ ആത്മഹത്യ: പ്രത്യേക അന്വേഷണ സംഘം വേണമെന്നാവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്ക് കത്ത് നൽകി

mahesh suicide family sends cm letter

കാണിച്ചിക്കുളങ്ങര എസ്എൻഡിപി യൂണിയൻ സെക്രട്ടറി കെകെ മഹേശന്റെ ആത്മഹത്യയിൽ പ്രത്യേക അന്വേഷണ സംഘം വേണമെന്നാവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്ക് കത്ത് നൽകി. മഹേശന്റെ കത്തിലെ പരാമർശങ്ങളുടെ അന്വേഷണം നടത്തണെമെന്നാണ് കുടുബത്തിന്റെ ആവശ്യം. സിബിഐ അന്വേഷണം എന്ന വെള്ളാപ്പള്ളി നടേശന്റെ ആവശ്യത്തെ മഹേശന്റെ കുടുംബം നേരത്തെ തള്ളിയിരുന്നു.

സിബിഐ അന്വേഷണം വേണമെന്ന എസ്എൻഡിപി വിമത സംഘടനകളുടെയും വെള്ളാപ്പള്ളി നടേശന്റേയും ആവശ്യത്തെ പരസ്യമായി തള്ളുകയാണ് മഹേശന്റെ കുടുംബം. ഇതിന് മുന്നോടിയായാണ് കേസ് പ്രത്യേക അന്വേഷണ സംഘത്തെ ഏല്പിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയത്. തന്റെ ജീവൻ അപകടത്തിലാണെന്ന് ചൂണ്ടിക്കാട്ടി മഹേശൻ ഭാര്യക്ക് നൽകിയ കത്ത് പൊലീസിന് കൈമാറുമെന്ന് കുടുംബം അറിയിച്ചിരുന്നു. ഒപ്പം നേരത്തെ പുറത്ത് വന്ന കത്തുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽകുകയാണ് കുടുംബങ്ങൾ.

കാണിച്ചിക്കുളങ്ങര എസ്എൻഡിപി യൂണിയനിലെ ചില അംഗങ്ങളും സമാനമായ ആവശ്യം ഉന്നയിക്കുന്നുണ്ട്. അന്വേഷണം കൂടുതൽ ശക്തിപ്പെടുത്തണ ആവശ്യവുമായി ആക്ഷൻ കൗൺസിൽ രൂപീകരിക്കാൻ ഒരുങ്ങുകയാണ് ഒരു വിഭാഗം നാട്ടുകാർ. ബന്ധുക്കളുടെ മൊഴിയെടുക്കൽ നടപടികൾപൂർത്തിയായിട്ടില്ല അതിന് ശേഷം മാത്രമേ വെള്ളാപ്പള്ളി നടേശൻ ഉൾപ്പടെയുള്ളവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തു.

Story Highlights- mahesh suicide family sends cm letter

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top