കോഴിക്കോട് ജില്ലയില്‍ ഇന്ന് ഏഴു പേര്‍ക്കു കൂടി കൊവിഡ് ;ഏഴു പേര്‍ക്ക് രോഗമുക്തി

covid

കോഴിക്കോട് ജില്ലയില്‍ ഇന്ന് ഏഴു പേര്‍ക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ച് പേര്‍ വിദേശത്തു നിന്നും (ബെഹ്‌റൈന്‍-1 സൗദി-1 ഖത്തര്‍-3)ഒരാള്‍ ചെന്നൈയില്‍ നിന്നും ഒരാള്‍ ബംഗളൂരുവില്‍ നിന്നും വന്നവരാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍

1. നന്മണ്ട സ്വദേശി (35) ജൂണ്‍ 26ന് സൗദിയില്‍ നിന്നും വിമാനമാര്‍ഗം കോഴിക്കോട് എത്തി. രോഗലക്ഷണത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്രവപരിശോധനയില്‍ പോസിറ്റീവ് ആയി അവിടെ ചിലികിത്സയിലാണ്

2. തൂണേരി സ്വദേശി (53) ജൂണ്‍ 25ന് ഖത്തറില്‍ നിന്നും വിമാനമാര്‍ഗം കണ്ണൂരെത്തി. ടാക്സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. ജൂണ് 26ന് രോഗലക്ഷണത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്രവപരിശോധനയില്‍ പോസിറ്റീവ് ആയി അവിടെ ചികിത്സയിലാണ്.

3. ബാലുശേരി സ്വദേശി (32) ജൂണ്‍ 24 ന് ബെഹ്‌റൈനില്‍ നിന്ന് വിമാനമാര്‍ഗം കോഴിക്കോടെത്തി. ടാക്സിയില്‍ ബാലുശേരി എത്തി കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു ജൂണ് 26ന് രോഗലക്ഷണത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്രവപരിശോധനയില്‍ പോസിറ്റീവ് ആയി അവിടെ ചികിത്സയിലാണ്.

4. മേപ്പയ്യൂര്‍ ചെറുവണ്ണൂര്‍ പഞ്ചായത്ത് സ്വദേശി (37) ജൂണ്‍ 23ന് ഖത്തറില്‍ നിന്ന് വിമാനമാര്‍ഗം കണ്ണൂരെത്തി. ടാക്സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. ജൂണ്‍ 26ന് രോഗലക്ഷണത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്രവപരിശോധനയില്‍ പോസിറ്റീവ് ആയി അവിടെ ചികിത്സയില്‍ ആണ്.

5. ആയഞ്ചേരി സ്വദേശിനി (7) കൊവിഡ് പോസിറ്റീവ് ആയ സ്ത്രീയുടെ മകള്‍. ജൂണ്‍ 18 ന് ഖത്തറില്‍ നിന്ന് വിമാനമാര്‍ഗം കോഴിക്കോടെത്തി. ടാക്സിയില്‍ വീട്ടിലെത്തി. മാതാവ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് മകളുടെ സ്രവപരിശോധന നടത്തി. പോസിറ്റീവ് ആയതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

6. താമരശേരി സ്വദേശി (22) ചെന്നൈയില്‍ നിന്നും കോഴിക്കോടെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണത്തെ തുടര്‍ന്ന് എഫ്എല്‍ടിസിയില്‍ പ്രവേശിപ്പിച്ചു. സ്രവപരിശോധനയില്‍ പോസിറ്റീവ് ആയി.

7. വളയം സ്വദേശി (42) ജൂണ്‍ 25 ന് ബംഗളൂരുവില്‍ നിന്ന് സ്വകാര്യ ബസില്‍ മാഹിയില്‍ എത്തി. രോഗലക്ഷണത്തെ തുടര്‍ന്ന് തലശേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്രവപരിശോധനയില്‍ പോസിറ്റീവ് ആയി അവിടെ ചികിത്സയിലാണ്.

ഇന്ന് രോഗമുക്തി നേടിയവര്‍

എഫ്എല്‍ടിസിയില്‍ ചികിത്സയിലായിരുന്ന നന്മണ്ട സ്വദേശിനി (22), നന്മണ്ട സ്വദേശി (55), കിഴക്കോത്ത് സ്വദേശിനി (26), ഒളവണ്ണ സ്വദേശി (50), പാലക്കാട് സ്വദേശിനി (22), മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പനങ്ങാട് സ്വദേശികളായ 38,30 വയസുള്ള ദമ്പതികള്‍.

നിലവില്‍ 90 കോഴിക്കോട് സ്വദേശികള്‍ കൊവിഡ് പോസിറ്റീവ് ആയി ചികില്‍സയിലാണ്. ഇതില്‍ 40 പേര്‍ മെഡിക്കല്‍ കോളജ് ആശുപത്രിലും 45 പേര്‍ എഫ്.എല്‍.ടി.സിയിലും രണ്ട് പേര്‍ കണ്ണൂരിലും ഒരാള്‍ മഞ്ചേരിയിലും ഒരാള്‍ കളമശേരിയിലും ഒരാള്‍ തലശേരിയിലും ചികില്‍സയിലാണ്. കൂടാതെ ഒരു മലപ്പുറം സ്വദേശി മൂന്ന് വയനാട് സ്വദേശികളും ഒരു തമിഴ്നാട് സ്വദേശിയും ജില്ലയില്‍ ചികില്‍സയിലുണ്ട്.

 

 

Story Highlights:  covid19, coronavirus, kozhikode

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top