ബിഹാറിൽ മന്ത്രിക്കും ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു

ബിഹാറിൽ മന്ത്രിക്കും ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു. പിന്നോക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി വിനോദ് കുമാർ സിങിനും ഭാര്യക്കുമാണ് കൊവിഡ് -19 സ്ഥിരീകരിച്ചത്. ഇരുവരേയും കതിഹാർ ജില്ലയിലെ സിറ്റി ഹോട്ടലിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചതായി ജില്ലാ മജിസ്ട്രേറ്റ് കൻവാൾ തനൂജ് അറിയിച്ചു.

ബിഹാറിൽ കൊവിഡ് സ്ഥിരീകരിക്കുന്ന ആദ്യ മന്ത്രിയാണ് വിനോദ് കുമാർ സിങ്. രോഗലക്ഷണങ്ങൾ കണ്ടതിന്റെ അടിസ്ഥാനത്തിൽ മന്ത്രിയും ഭാര്യയും കൊവിഡ് പരിശോധന നടത്തുകയും തുടർന്ന് ഇരുവർക്കും രോഗം സ്ഥിരീകരിക്കുകയുമായിരുന്നു. മന്ത്രിക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഇദ്ദേഹവുമായി അടുത്തിടപഴകിയവരെ കണ്ടെത്തി സ്രവ പരിശോധന നടത്തുമെന്ന് ജില്ലാ മജിസ്ട്രേറ്റ് വ്യക്തമാക്കി. ഇരുവരുടേയും ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടമാർ അറിയിച്ചു. ജൂൺ 22ന് ബിഹാറിലെ ബിജെപി എംഎൽഎ ജിബേഷ് കുമാർ മിശ്രയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Story highlight: covid confirmed to Minister and his wife in Bihar

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top