കനത്ത മഴയിലും മണ്ണിടിച്ചിലിലും വലഞ്ഞ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍; അസമിലെ വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 41 ആയി

കനത്ത മഴയിലും മണ്ണിടിച്ചിലിലും വലഞ്ഞ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍. അസമിലെ വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 41 ആയി ഉയര്‍ന്നു. അസം, സിക്കിം, അരുണാചല്‍ പ്രദേശ് തുടങ്ങിയ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ അഞ്ച് ദിവസമായി കനത്ത മഴയാണ് അനുഭവപ്പെടുന്നത്. അടുത്ത 24 മണിക്കൂര്‍ ഇതേസ്ഥിതി തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ആസാമിലെ 21 ജില്ലകളില്‍ നിന്ന് 4,62,777 പേരെയാണ് ഒഴിപ്പിച്ചത്. 19,499 പേരെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ മാറ്റി. അഞ്ചുദിവസമായി തുടരുന്ന കനത്ത മഴയിലും മണ്ണിടിച്ചിലും 41 പേരാണ് അസമില്‍ മരിച്ചത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന. ബ്രഹ്മപുത്രയും ,പോഷകനദികളായ സന്‍ക്കോഷ്, മാനസ നദികള്‍ കരകവിഞ്ഞാണ് ഒഴുക്കുന്നത്. അപ്പര്‍അസാമിലെ ദിബ്രുഗഡ് നഗരം നാലുദിവസമായി വെള്ളത്തില്‍ മുങ്ങിയിരിക്കുന്നു. ഗുവാഹട്ടി, ജൊര്‍ഹട്ട് എന്നിവിടങ്ങളിലും വെള്ളപ്പൊക്കം രൂക്ഷമായി ബാധിച്ചു. വടക്കന്‍ സിക്കിമില്‍ രൂക്ഷമായ മണ്ണിടിച്ചിലില്‍ 100 വീടുകളും, റോഡുകളും തകര്‍ന്നു. എന്‍എച്ച്പിസി ഡാമിനും കേടുപാടുകള്‍ സംഭവിച്ചതായി അധികൃതര്‍ അറിയിച്ചു. എന്നാല്‍ ആളപായമില്ല
Story Highlights: Death toll rises to 41 in Assam flood
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here