Advertisement

പൊലീസിനെ മഹത്വവത്കരിച്ച് സിനിമകൾ ചെയ്തതിൽ കുറ്റബോധം തോന്നുന്നു: ‘സിങ്കം’ സംവിധായകൻ ഹരി

June 28, 2020
Google News 6 minutes Read
director hari thoothukudi murder

പൊലീസിനെ മഹത്വവത്കരിച്ച് സിനിമകൾ ചെയ്തതിൽ കുറ്റബോധം തോന്നുന്നു എന്ന് ‘സിങ്കം’ സിനിമകളുടെ സംവിധായകൻ ഹരി. തൂത്തുക്കുടി കസ്റ്റഡി മരണക്കേസിൻ്റെ പശ്ചാത്തലത്തിലാണ് ഹരിയുടെ പശ്ചാത്താപം. ഇക്കാര്യം വിശദീകരിച്ച് അദ്ദേഹം എഴുതിയ കത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

Read Also: തൂത്തുക്കുടി കസ്റ്റഡി മരണം; അച്ഛനും മകനും പരുക്കേറ്റത് സ്റ്റേഷനിൽ വച്ച്

“തമിഴ്നാട്ടിൽ ഒരാൾക്കും സംഭവിക്കാൻ പാടില്ലാത്തതാണ് സാത്താങ്കുളത്ത് സംഭവിച്ചത്. ഈ കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിരിക്കുന്നവർക്ക് ഏറ്റവും കടുത്ത ശിക്ഷ നൽകുക എന്നതാണ് ഇതിൽ ചെയ്യാനുള്ളത്. ചില പൊലീസുകാർ ചെയ്ത കുറ്റം പൊലീസ് സേനക്കാകമാനം അപമാനം ഉണ്ടാക്കിയിരിക്കുന്നു. പൊലീസിനെ മഹത്വവത്കരിക്കുന്ന അഞ്ച് സിനിമകൾ സംവിധാനം ചെയ്തതിൽ ഞാൻ ദുഖിക്കുന്നു.”- ഹരി കത്തിൽ കുറിച്ചു.

കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ലോക്ക് ഡൗൺ ലംഘനവുമായി ബന്ധപ്പെട്ട് സാത്താങ്കുളം പൊലീസ് കസ്റ്റഡിയിൽ എടുത്ത ജയരാജനും ബെനിക്‌സും പിന്നീട് മരിക്കുകയായിരുന്നു. പൊലീസ് സ്റ്റേഷനിൽവച്ച് ഇരുവർക്കും ക്രൂരമായി മർദനമേറ്റിരുന്നുവെന്ന വിവരം പിന്നീട് പുറത്തുവന്നു. സംഭവത്തിൽ സാത്താങ്കുളം ഇൻസ്‌പെക്ടർ ശ്രീധറിനെ സസ്‌പെൻഡ് ചെയ്തു.

Read Also: തൂത്തുക്കുടിയിലെ അച്ഛന്റെയും മകന്റെയും ക്രൂരമായ കസ്റ്റഡി മരണം; പ്രതിഷേധം കനക്കുന്നു

കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് പൊലീസിനെതിരെ ഗുരുതര ആരോപണവുമായി ജയരാജന്റേയും ബെനിക്‌സിന്റേയും ബന്ധുക്കൾ രംഗത്തെത്തി. നടന്നത് കൂട്ടായ ആക്രമണമാണെന്ന് ബന്ധുക്കൾ ചൂണ്ടികാട്ടി. അമിതമായി രക്തസ്രാവം ഉണ്ടായതോടെ കടുംനിറത്തിലുള്ള ലുങ്കി കൊണ്ടുവരാൻ പൊലീസ് ആവശ്യപ്പെട്ടതായും ബന്ധുക്കൾ പറയുന്നു. ഗുരുതരമായി പരുക്കേറ്റിട്ടും കോവിൽപ്പെട്ടി ജനറൽ ആശുപത്രി ഫിറ്റന്‌സ് സർട്ടിഫിക്കറ്റ് നൽകിയെന്നും ആരോപണമുണ്ട്.

കേസ് സിബിഐക്ക് കൈമാറുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അറിയിച്ചിരുന്നു. ഇക്കാര്യം മദ്രാസ് ഹൈക്കോടതിയെ അറിയിക്കും. കേസ് സിബിഐക്ക് കൈമാറുന്ന കാര്യത്തിൽ കോടതിയുടെ അനുമതി തേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights: director hari on thoothukudi custodial murder

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here