Advertisement

ഷംന കാസിം ബ്ലാക്ക്‌മെയിൽ കേസ്: ഇടുക്കിക്കാരിയായ യുവതി തട്ടിപ്പ് ആസൂത്രണം ചെയ്തതിൽ പ്രധാനി

June 28, 2020
Google News 1 minute Read
idukki native behind shamna kasim blackmail case

ഷംന കാസിം ബ്ലാക്ക്‌മെയിൽ കേസിൽ മുഴുവൻ പ്രതികളും പിടിയിലായിട്ടില്ല. ഒരു സ്ത്രീയടക്കം നാല് പ്രതികൾ കൂടി ഇനിയും പിടികൂടാനുണ്ട്. ഇടുക്കിക്കാരിയായ യുവതി തട്ടിപ്പ് ആസൂത്രണം ചെയ്തതിൽ പ്രധാനിയാണെന്നാണ് പൊലീസ് കണ്ടെത്തൽ.

ഷംനാ കാസിം ബ്ലാക്ക്‌മെയിൽ കേസ്; മുഖ്യപ്രതി ഷെരീഫ് പിടിയിൽ

പാലക്കാട് യുവതികളെ പൂട്ടിയിട്ട കേസിലും മുഖ്യ പങ്ക് ഇവരുടേതെന്നാണ് പൊലീസ് പറയുന്നത്. പെൺകുട്ടികളെ പാലക്കാടേയ്ക്ക് വിളിച്ച് വരുത്തിയത് ഇടുക്കി സ്വദേശിനിയാണ്. ഇവർക്ക് വേണ്ടിയുള്ള തെരച്ചിൽ പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്. അതേസമയം, ഷംന കാസിമിന്റെ മൊഴി നാളെ രേഖപ്പെടുത്തും.

ഷരീഫുമായി ഷംന പ്രണയത്തിലായിരുന്നു, നിരന്തരം ഫോണിൽ വിളിക്കാറുണ്ട് : പ്രതികൾ

നടി ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തി പണംതട്ടാൻ ശ്രമിച്ചുവെന്ന വാർത്ത പുറത്തുവരുന്നത് ജൂൺ 24നാണ്. ഷംനയ്ക്ക് വിവാഹാലോചനയുമായി നാലംഗ സംഘം വീട്ടിലെത്തി. ആ സമയം ഷംനയുടെ അമ്മ മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. കാര്യങ്ങൾ പറഞ്ഞ ശേഷം സംഘം ഷംനയുടെ വീടിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തി. പിന്നീട് ഇവർ കടന്നു കളയുകയും ചെയ്തു. സംശയം തോന്നിയ ഷംനയുടെ അമ്മ പൊലീസിൽ പരാതി നൽകുകയായിരുന്നു.

Story Highlights- idukki native behind shamna kasim blackmail case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here