ഇന്ത്യയിൽ 16000 കടന്ന് കൊവിഡ് മരണങ്ങൾ; രണ്ട് ദിവസത്തിനിടെ മാത്രം മരിച്ചത് 1000 പേർ

india covid death crossed 16000

ഇന്ത്യയിൽ കൊവിഡ് മരണം 16095 ആയി. രണ്ട് ദിവസം കൊണ്ടാണ് മരണസംഖ്യ 15000ൽ നിന്ന് 16000 ലേക്ക് എത്തിയതെന്നത് രാജ്യത്തിന്റെ അതിരൂക്ഷ കൊവിഡ് സാഹചര്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. 24 മണിക്കൂറിനിടെ 19906 പോസിറ്റീവ് കേസുകളും 329 മരണവുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

തുടർച്ചയായി രണ്ടാം ദിനവും 18000 കടന്നിരിക്കുകയാണ് പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകൾ. ഇന്നലെയും കൊവിഡ് കേസുകൾ 18,000 കടന്നിരുന്നു. മഹാരാഷ്ട്രയിൽ ഡെത്ത് ഓഡിറ്റിലൂടെ 81 പേരുടെ മരണവും, വിശദ പരിശോധനയിൽ 1050 കേസുകളും കണക്കിൽ ചേർന്നു. മഹാരാഷ്ട്ര, തമിഴ്‌നാട്, ഡൽഹി സംസ്ഥാനങ്ങളിൽ നിന്ന് മാത്രം 11,979 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ആകെ കൊവിഡ് കേസുകൾ 5,28,859 ആയി. 309712 പേർ രോഗമുക്തി നേടി. ചികിത്സയിലുള്ളവരുടെ എണ്ണം 203051 ആണ്.

റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ 85.5 ശതമാനം പോസിറ്റീവ് കേസുകളും എട്ട് സംസ്ഥാനങ്ങളിൽ നിന്നാണെന്ന് ആരോഗ്യമന്ത്രാലയം വിലയിരുത്തി. 87 ശതമാനം മരണവും ഈ എട്ട് സംസ്ഥാനങ്ങളിൽ നിന്നാണെന്നും ആരോഗ്യ മന്ത്രാലയം പറയുന്നു. മഹാരാഷ്ട്ര, ഡൽഹി, തമിഴ്‌നാട്, തെലങ്കാന, ഗുജറാത്ത്, ഉത്തർപ്രദേശ്, ആന്ധ്ര, പശ്ചിമ ബംഗാൾ എന്നിവയാണ് രോഗവ്യാപനം രൂക്ഷമായ സംസ്ഥാനങ്ങൾ.

അതേസമയം, പ്രതിദിന പരിശോധനകൾ മൂന്ന് ലക്ഷമാക്കണമെന്ന് ഐസിഎംആറിന് ആരോഗ്യ മന്ത്രാലയം നിർദേശം നൽകി.

Story Highlights- india covid death crossed 16000

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top