Advertisement

‘കുറ്റബോധമോ സങ്കടമോ ഇല്ല; സുഖമായി കിടന്നുറങ്ങി’ ; മകളെ പുഴയില്‍ എറിഞ്ഞുകൊന്ന സ്ത്രീയെ കുറിച്ച് പൊലീസ്

3 hours ago
Google News 3 minutes Read
kalyani

നാല് വയസുകാരി മകളെ പുഴയില്‍ എറിഞ്ഞു കൊന്നതില്‍ അമ്മയ്ക്ക് കുറ്റബോധമോ സങ്കടമോ ഇല്ലെന്ന് പൊലീസ്. രാത്രി പൊലീസ് വാങ്ങി നല്‍കിയ ഭക്ഷണം കഴിച്ചു. ശേഷം സന്ധ്യ സുഖമായി സ്റ്റേഷനില്‍ കിടന്ന് ഉറങ്ങി.

കുട്ടിയുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഒന്‍പതു മണിയോടെ മൃതദേഹം കളമശേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി എത്തിക്കും. പോസ്റ്റ്‌മോര്‍ട്ടതിനു ശേഷം മൃതദേഹം കുട്ടിയുടെ പിതാവിന്റെ വീടായ പുത്തന്‍കുരിശിലെ മറ്റകുഴിയില്‍ എത്തിക്കും.

കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കുട്ടിയുടെ അമ്മയെ പ്രതിയാക്കിയാണ് കൊലപാതക കേസെടുക്കുക. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റംസമ്മതിച്ചു. തിരോധാനവുമായി ബന്ധപ്പെട്ട പുതിയ വകുപ്പുകളും ഉള്‍പ്പെടുത്തും. കുട്ടിയുടെ അമ്മയെ ചികിത്സിച്ച മാനസികാരോഗ്യ വിദഗ്ധരുടെ മൊഴിയും രേഖപ്പെടുത്തും.

Read Also:ആശാവര്‍ക്കേഴ്‌സിന്റെ നൂറാം സമര ദിനം; ഇന്ന് 100 സമരപ്പന്തങ്ങള്‍ സെക്രട്ടറിയേറ്റ് നടയില്‍ ഉയര്‍ത്തും

ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ എത്തിക്കും. തുടര്‍ന്ന് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനില്‍ക്കും. കുട്ടിയുടെ അമ്മയെ ചികിത്സിച്ച മാനസികാരോഗ്യ വിദഗ്ധരുടെ മൊഴി രേഖപ്പെടുത്തും. എന്നുമുതലാണ് മാനസിക ആരോഗ്യ ചികിത്സ തേടിയത് എന്നതടക്കമുള്ള വിവരങ്ങള്‍ ശേഖരിക്കും. മാതാവിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കുടുംബ പ്രശ്നത്തെ തുടര്‍ന്നാണ് കൊലപാതകം എന്നാണ് വിവരം. ഇന്നലെ ഏഴുമണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവിലാണ് കുട്ടിയുടെ മൃതദേഹം മൂഴിക്കുളം പുഴയില്‍ നിന്ന് കണ്ടെത്തിയത്.

മൂഴിക്കുളം പാലത്തില്‍ നിന്ന് കുട്ടിയെ താഴേക്ക് എറിഞ്ഞെന്ന അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വ്യാപക തെരച്ചില്‍ നടത്തി. മണിക്കൂറുകള്‍ പിന്നിടുമ്പോഴും പ്രതീക്ഷ കൈവെടിയാതെ അഗ്‌നിരക്ഷാസേനയും പൊലീസും നാട്ടുകാരും സ്‌കൂബാ ടീം തിരച്ചില്‍ തുടര്‍ന്നു. കനത്തമഴയും വെളിച്ചക്കുറവും തിരച്ചിലിന് വെല്ലുവിളിയായി.2.20ഓടെ പുഴയുടെ മധ്യഭാഗത്ത് നിന്ന് സ്‌കൂബാ ടീം കുട്ടിയെ കണ്ടെത്തി. പുഴയുടെ അടിത്തട്ടില്‍ പുതഞ്ഞ നിലയിലായിരുന്നു മൃതദേഹം.

Story Highlights : Police say the mother feels no guilt or remorse for throwing her four-year-old daughter into a river

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here