Advertisement

തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പ്; മുന്നണി വിപുലീകരിക്കാന്‍ എന്‍ഡിഎ തീരുമാനം

June 28, 2020
Google News 2 minutes Read
NDA

തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മുന്നണി വിപുലീകരിക്കാന്‍ എന്‍ഡിഎ തീരുമാനം. മറ്റ് മുന്നണികളില്‍ നിന്ന് ആളുകളെ എന്‍ഡിഎയിലേക്ക് സ്വാഗതം ചെയ്യാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു. അതേസമയം, മുന്നണിയെന്ന നിലയില്‍ എന്‍ഡിഎ നിര്‍ജ്ജീവമാണെന്ന് ബിഡിജെഎസ് അടക്കമുള്ള സംഘടനകള്‍ ആരോപിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പ് തയാറെടുപ്പുകളെ പറ്റി ചര്‍ച്ച ചെയ്യുന്നതിനാണ് എന്‍ഡിഎ സംസ്ഥാന നേതൃയോഗം കൊച്ചിയില്‍ ചേര്‍ന്നത്. സഖ്യം വിപുലീകരിക്കാനുള്ള കാര്യങ്ങള്‍ പ്രധാനമായും യോഗത്തില്‍ ചര്‍ച്ചയായി. കെ.സുരേന്ദ്രന്‍, കുമ്മനം രാജശേഖരന്‍, പികെ കൃഷ്ണദാസ്, തുഷാര്‍ വെള്ളാപ്പള്ളി, പിസി തോമസ് എന്നിവരടങ്ങിയ കമ്മിറ്റി ഇതിനായി രൂപീകരിച്ചു. കേരള കോണ്‍ഗ്രസ് അടക്കം ആരുമായും ചര്‍ച്ച നടത്തുമെന്ന് കെ.സുരേന്ദ്രന്‍ വ്യക്തമാക്കി.

250ല്‍ അധികം പ്രവാസി മലയാളികള്‍ അന്യനാട്ടില്‍ കൊറോണ ബാധിച്ചു മരിച്ചിട്ടും അവരുടെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം നല്‍കിയില്ല. പ്രവാസികളോട് കാണിക്കുന്ന അവഗണനയ്ക്കെതിരെ ജൂലൈ 9ന് സെക്രട്ടേറിയറ്റ് ധര്‍ണ സംഘടിപ്പിക്കും. അതേസമയം, മുന്നണിയെന്ന നിലയില്‍ എന്‍ഡിഎ നിര്‍ജ്ജീവമാണെന്ന് ബിഡിജെഎസ് അടക്കമുള്ള സംഘടനകള്‍ ആരോപിച്ചു. കേന്ദ്ര പദവികള്‍ വീതം വയ്ക്കുന്നതിലുള്ള അതൃപ്തിയും ഘടകകക്ഷികള്‍ അറിയിച്ചു.

 

Story Highlights: Local body elections; NDA decision to expand coalition

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here