Advertisement

വരുമാനം നിലച്ചു, വാഹനങ്ങൾ തുരുമ്പെടുക്കുന്നു; ഡ്രൈവിംഗ് സ്കൂളുകൾ ലോക്ക്ഡൗണിൽ തന്നെ

June 28, 2020
Google News 2 minutes Read
Lockdown driving school 

പലമേഖലകളിലും ഇളവുകള്‍ വന്നെങ്കിലും സംസ്ഥാനത്തെ ഡ്രൈവിംഗ് സ്കൂളുകള്‍ക്ക് ഇപ്പോഴും ലോക്ക്ഡൗണാണ്. ഈ മേഖലയിൽ പ്രവർത്തിക്കുന്ന നിരവധി കുടുംബങ്ങൾ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. പരിശീലനത്തിന് ഉപയോഗിച്ചിരുന്ന വാഹനങ്ങള്‍ പലതും തുരുമ്പെടുത്ത് നശിക്കാനും തുടങ്ങിയിട്ടുണ്ട്.

Read Also: വീണ്ടും ലോക്ക്ഡൗൺ നീട്ടി അഞ്ച് സംസ്ഥാനങ്ങൾ

വിദ്യാർത്ഥികളടക്കം നിരവധിപേർ ഡ്രൈവിങ് പഠിക്കാനെത്തിയിരുന്ന അവധിക്കാലമാണ് കൊവിഡ് കവർന്നെടുത്തത്. നിയന്ത്രണങ്ങള്‍ ശക്തമായതോടെ പരിശീലത്തിന് ഉപയോഗിച്ചിരുന്ന വാഹനങ്ങള്‍ ഷെഡില്‍ കയറി. മാസം മൂന്നു പിന്നിട്ടതോടെ പലതും തുരുമ്പെടുത്ത് നശിക്കാന്‍ തുടങ്ങി. വായ്പ എടുത്ത് വാങ്ങിയ വാഹനങ്ങള്‍ ഉള്‍പ്പെടെ ഉപയോഗശൂന്യമായ അവസ്ഥയിലാണ്. വരുമാനം നിലച്ചതിന് പിന്നാലെ വാഹനങ്ങൾ നശിക്കുക കൂടി ചെയ്തതോടെ ഇരട്ട പ്രഹരമേറ്റ അവസ്ഥയിലാണ് പലരും.

Read Also: മഹാരാഷ്ട്രയിൽ ജൂൺ 30-ന് ലോക്ക് ഡൗൺ പിൻവലിക്കില്ലെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ

“വണ്ടികളുടെ ബാറ്ററി ഡൗണായി. അതൊക്കെ ഇനി ശരിപ്പെടുത്തി എടുക്കണം. ടൂവീലർ എല്ലാം തുരുമ്പെടുത്ത് പോവുകയാണ്. അതും ശരിയാക്കണം. അതിന് നല്ലൊരു തുക കയ്യിൽ നിന്ന് ചെലവാക്കേണ്ടി വരും. ലോണും മറ്റും എടുത്തിട്ടാണ് ഡ്രൈവിംഗ് സ്കൂൾ നടത്തുന്നത്. കുറേ കാലമായി ഞങ്ങൾക്ക് ആർക്കും ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. ഞങ്ങൾ വളരെ വിഷമത്തിലാണ്.”- ഡ്രൈവിംഗ് സ്കൂൾ ഉടമകൾ പറയുന്നു.

നിയന്ത്രണങ്ങളോടെയാണെങ്കിലും ഡ്രൈവിങ് പരിശീലത്തിന് ഇളവ് അനുവദിക്കണമെന്നതാണ് ഈ രംഗത്തുളളവരുടെ ആവശ്യം.

ലോക്ക്ഡൗണ്‍ മൂലം ദുരിതത്തിലായ പല കുടുംബങ്ങള്‍ക്കും സർക്കാർ ധനസഹായം പ്രഖ്യാപിച്ചിരുന്നു. അപ്പോഴും ഡ്രൈവിംഗ് സ്കൂള്‍ ഉടമകളും ജീവനക്കാരും ഉള്‍പ്പെടെയുളളവർ പരിഗണിക്കപ്പെട്ടില്ല.

Story Highlights: Lockdown, driving school

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here