Advertisement

വീണ്ടും ലോക്ക്ഡൗൺ നീട്ടി അഞ്ച് സംസ്ഥാനങ്ങൾ

June 27, 2020
Google News 1 minute Read
five states extended lockdown

രാജ്യത്ത് കൊവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ വീണ്ടും ലോക്ക്ഡൗൺ നീട്ടി അഞ്ച് സംസ്ഥാനങ്ങൾ. അസം, പശ്ചിമ ബംഗാൾ, ഝാർഖണ്ഡ്, ഡൽഹി, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളാണ് ലോക്ക് ഡൗൺ നീട്ടിയത്.

ഞായറാഴ്ച രാവിലെ മുതൽ ഗുവാഹത്തി അടക്കമുള്ള പ്രദേശങ്ങളിൽ 14 ദിവസത്തെ ലോക്ക്ഡൗണാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ജൂലൈ 12 വരെയാണ് ലോക്ക്ഡൗൺ. ജൂലൈ 31 വരെയാണ് പശ്ചിമ ബംഗാളിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. ജൂൺ 30 വരെയാണ് ആദ്യം ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നത്. ഈ തിയതിയാണ് നിലവിൽ ജൂലൈയിലേക്ക് നീട്ടിയിരിക്കുന്നത്. സ്‌കൂൾ, കോളജ് അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞു കിടക്കും.

ഝാർഖണ്ഡിലും ജൂലൈ 31 വരെയാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഹേമന്ത് സോരൻ ഇക്കാര്യം പറഞ്ഞത്.

ഡൽഹിയിൽ ലോക്ക്ഡൗൺ ജൂലൈ 31 വരെ നീട്ടിയതായി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. തമിഴ്‌നാട്ടിൽ ജൂൺ 30 വരെയാണ് ലോക്ക്ഡൗൺ നീട്ടിയിരിക്കുന്നത്. തമിഴ്‌നാട്ടിലെ അഞ്ച് ജില്ലകളിലാണ് ലോക്ക്ഡൗണ് നീട്ടിയിരിക്കുന്നത്.

Story Highlights- five states extended lockdown

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here