വെട്ടുക്കിളി ഭീതിയൊഴിയാതെ ഡല്‍ഹി അടങ്ങുന്ന രാജ്യതലസ്ഥാനമേഖല

Locusts attack: vigilant in nation

വെട്ടുക്കിളി ഭീതിയൊഴിയാതെ ഡല്‍ഹി അടങ്ങുന്ന രാജ്യതലസ്ഥാനമേഖല. ഡല്‍ഹി അതിര്‍ത്തിയിലെത്തിയ വെട്ടുക്കിളിക്കൂട്ടം പലതായി പിരിഞ്ഞെന്നാണ് വിലയിരുത്തല്‍. ഡല്‍ഹിക്കുള്ളില്‍ കടക്കാതെ ഉത്തര്‍പ്രദേശിലേക്ക് നീങ്ങുമെന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും കാറ്റിന്റെ ദിശയനുസരിച്ച് മാറ്റമുണ്ടാവാനും സാധ്യതയുണ്ട്.

വിമാനത്താവളത്തില്‍ അടക്കം ജാഗ്രത തുടരുകയാണ്. ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് പൈലറ്റുമാര്‍ക്ക് നിര്‍ദേശം നല്‍കി. ലാന്‍ഡിംഗിലും ടേക്ക് ഓഫിലും ജാഗ്രത പാലിക്കാനും പൈലറ്റുമാര്‍ക്ക് നിര്‍ദേശമുണ്ട്. ഡല്‍ഹി സര്‍ക്കാര്‍ അടിയന്തര യോഗം ചേര്‍ന്ന് മാര്‍ഗരേഖ പുറത്തിറക്കിയിരുന്നു. വെട്ടുകിളികള്‍ക്ക് മേല്‍ രാസലായനി തളിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ അഗ്നിശമന സേനയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വാതിലുകളും ജനലുകളും അടച്ചിടണമെന്നും പാത്രങ്ങള്‍ കൊട്ടിയും പടക്കം പൊട്ടിച്ചും വെട്ടുകിളികളെ അകറ്റണമെന്നുമാണ് പൊതുജനങ്ങള്‍ക്കുള്ള നിര്‍ദേശം.

 

 

Story Highlights: Locusts attack: vigilant in nation

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top