മഹാരാഷ്ട്രയിൽ ജൂൺ 30-ന് ലോക്ക് ഡൗൺ പിൻവലിക്കില്ലെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ

മഹാരാഷ്ട്രയിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ജൂൺ 30-ന് ലോക്ക് ഡൗൺ പിൻവലിക്കില്ലെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. എന്നാൽ, ലോക്ക് ഡൗൺ ഇളവുകൾ വർധിപ്പിക്കുമെന്നും ഇന്ന് മുതൽ മുംബൈയിൽ ബാർബർ ഷോപ്പുകൾ തുറന്നുപ്രവർത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.
‘ മുൻപ് നമ്മൾ വ്യക്തിപരമായി നാം കണ്ടുമുട്ടുകയും വിശേഷങ്ങൾ ചോദിക്കുകയും ചെയ്യുമായിരുന്നു. എന്നാൽ, എല്ലാവരുടെയും സാഹചര്യം ഇപ്പോൾ ഒരുപോലെയാണ്. നമുക്ക് ലോക്ക് ഡൗൺ എന്ന വാക്ക് മാറ്റിവച്ചുകൊണ്ട് നമുക്ക് അൺലോക്കിങ്ങിനെ കുറിച്ച് സംസാരിക്കാം. ഓരോ ചുവടും വളരെ ശ്രദ്ധാപൂർവമാണ് മുന്നോട്ട് വയ്ക്കുന്നത്. ബാർബർ ഷോപ്പുകൾ ഇന്ന് മുതൽ തുറന്നു. കടകളും ഓഫീസുകളും മുൻപേ തുറന്നു കഴിഞ്ഞിരുന്നു. ജൂൺ 30 ന് ശേഷം എല്ലാം പഴയ നിലയിലാകുമെന്ന് കരുതരുത്. വൈറസിനെ നാം ഇതുവരെ അതിജീവിച്ചിട്ടില്ല. വീട്ടിലിരിക്കാനാണ് ഞാൻ നിങ്ങളോട് ആവശ്യപ്പെട്ടത്. ഇപ്പോഴും ഞാൻ പറയുന്നു ഇന്നും ഞാൻ പറയുന്നു അനാവശ്യമായി പുറത്തുപോകരുതെന്ന്; ഉദ്ധവ് താക്കറെ പറഞ്ഞു.
അതേസമയം, മഹാരാഷ്ട്രയിലെ അകോല ജയിലിലെ 50 തടവുകാർക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം 1,59,133 ആയി. മുംബെയിലും കൊവിഡ് കേസുകൾ കുതിച്ചുയരുകയാണ്. ഇന്നലെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത 5318 പുതിയ കേസുകളിൽ 1,460 ഉം മുംബൈയിൽ നിന്നാണ്.
Story highlight: Maharashtra Chief Minister Uddhav Thackeray on June 30
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here