പ്രസിഡന്റ് പദവി രാജിവയ്ക്കില്ല; യുഡിഎഫ് നേതൃത്വത്തെ തള്ളി ജോസ് പക്ഷം

കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പദവി രാജിവയ്ക്കില്ലെന്ന നിലപാടിൽ ഉറച്ച് ജോസ് കെ മാണി പക്ഷം. കൂറുമാറിയ ആളെ പ്രസിഡന്റാക്കാനാവില്ലെന്ന് തോമസ് ചാഴിക്കാടൻ വ്യക്തമാക്കി.

ഇല്ലാത്ത ധാരണ ഉണ്ടെന്ന് പ്രചരിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല. പദവി ഒഴിയാൻ ധാരണയുണ്ടെന്ന് യുഡിഎഫ്് പരസ്യമായി പ്രഖ്യാപിച്ചതിനോട് പ്രതികരിക്കുകയായിരുന്നു തോമസ് ചാഴിക്കാടൻ.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജോസ് കെ മാണി വിഭാഗം രാജിവയ്ക്കണമെന്ന് യുഡിഎഫ് നേതൃത്വം ആവശ്യപ്പെട്ടിരുന്നു. മുൻ ധാരണ പ്രകാരം പ്രസിഡന്റ് സ്ഥാനം ജോസ് കെ മാണി വിഭാഗം രാജിവയ്ക്കണമെന്നായിരുന്നു ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി യുഡിഎഫ് കൺവീനർ ബെന്നി ബെഹ്നാൻ ജോസ് വിഭാഗത്തിന് കത്ത് നൽകിയിരുന്നു.

story highlights- thomas chazhikkadan, jose k mani, pj joseph

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top