കൊവിഡ് വ്യാപനം; മഹാരാഷ്ട്രയിൽ ജൂലൈ 31 വരെ ലോക്ക് ഡൗൺ തുടരും

മഹാരാഷ്ട്രയിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ലോക്ക് ഡൗൺ ജൂലായ് 31 വരെ നീട്ടി. അത്യാവശ്യകാര്യങ്ങൾക്ക് ഒഴികെ പുറത്തിറങ്ങുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ജോലിക്കും അവശ്യ സേവനങ്ങൾക്കുമായി പുറത്തിറങ്ങുന്നവരെ നിന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ജൂൺ 30-നു ശേഷവും സംസ്ഥാനത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഇന്നലെ പറഞ്ഞിരുന്നു. കൊവിഡിനെ തുടർന്ന് തകരാറിലായ സംസ്ഥാനത്തിന്റ സമ്പദ്ഘടന പൂർവസ്ഥിതിയിലെത്തിക്കുന്നതിന്റെ ഭാഗമായാണ് ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.

ഇന്നലെ മുതൽ ബാർബർ ഷോപ്പുകൾ തുറന്ന പ്രവർത്തിച്ചിരുന്നു. എന്നാൽ, മുംബൈ നഗരവാസികൾ രണ്ടു കിലോ മീറ്റർ ചുറ്റളവിന് പുറത്തേക്ക് യാത്ര ചെയ്യരുതെന്ന് മുംബൈ പൊലീസ് കർശന നിർദേശം മുന്നോട്ട് വച്ചിട്ടുണ്ട്.

Story highlight: covid proliferation; The lockdown will continue till July 31 in Maharashtra

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top