Advertisement

ഇന്ത്യയും ചൈനയും തമ്മിൽ ഉഭയകക്ഷി ചർച്ചകൾ ആരംഭിക്കാൻ തീരുമാനം

June 29, 2020
Google News 1 minute Read
india china meeting today

അതിർത്തിയിലെ ചൈനീസ് ആക്രമണവിഷയത്തിൽ ഇന്ത്യയും ചൈനയും തമ്മിൽ ഉഭയകക്ഷി ചർച്ചകൾ ആരംഭിക്കാൻ തീരുമാനിച്ചു. പിന്മാറ്റം പൂർത്തി ആകാതെ സൈനികതല ചർച്ച വീണ്ടും നടത്തണം എന്ന ആവശ്യം സൈന്യം നിരസിച്ച സാഹചര്യത്തിൽ വലിയ പ്രാധാന്യമാണ് സ്ഥിരം സമിതിയിൽ നടക്കുന്ന ഉഭയകക്ഷി ചർച്ചകൾക്ക് ഉള്ളത്. അതേസമയം വാണിജ്യ ബന്ധങ്ങൾ മെച്ചപ്പെടുത്തുന്ന വിഷയങ്ങൾ ചർച്ച ചെയ്യാൻ ഇന്ത്യ സന്ദർശിക്കാനിരുന്ന ഉന്നതാധികാര സമിതിയോട് തത്ക്കാലം സന്ദർശനം മാറ്റി വയ്ക്കാൻ ഇന്ത്യ നിർദേശിച്ചു.

2012 ൽ രൂപികരിച്ച വിദേശകാര്യമന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറിമാർ അധ്യക്ഷനായ സമിതിയാണ് ഇന്ത്യ-ചൈന ബന്ധങ്ങൾ നിശ്ചിത ഇടവേളകളിൽ വിലയിരുത്തുന്നത്. ഏപ്രിലിന് ശേഷം തടസപ്പെട്ടിരുന്ന ഈ സമിതിയുടെ യോഗം പുനരാരംഭിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. ഇന്ന് തന്നെ സമിതിയുടെ യോഗം നടക്കും എന്നാണ് സൂചന. കിഴക്കൻ ലഡാക്കിലെ അതിർത്തികയിലും ഇരുരാജ്യങ്ങളും തമ്മിൽ നടന്നു കൊണ്ടിരിക്കുന്ന സംഘർഷത്തിന് പരിഹാരം കാണാനുള്ള നിർദേശങ്ങളാകും പ്രതിവാര ചർച്ചകളിൽ ഇനി സമിതി പരിഗണിക്കുന്നത്. മേഖലയിൽ ചൈന പതിനായിരത്തോളം സൈനികരെ വിന്യസിച്ചിരുന്നു. സൈനികതല ധാരണ പ്രകാരം പിന്മാറാനും ഇതുവരെ കൂട്ടാക്കിയിട്ടില്ല. ഈ സാഹചര്യങ്ങളാകും ഇന്ത്യ ഇന്നത്തെ ചർച്ചയിൽ ഉന്നയിക്കുന്നത്.

ചൈന പ്രസിദ്ധീകരിച്ചിട്ടുള്ള 1959ലെ ഭൂപടത്തിന്റെ അടിസ്ഥാനത്തിൽ തർക്കപ്രദേശം ആരുടേതെന്ന കാര്യത്തിൽ തീരുമാനമെടുക്കാമെന്നാണ് ചൈനയുടെ അവരുടെ ഇപ്പോഴത്തെ ആവശ്യം. ഇത് ഒരു സാഹചര്യത്തിലും നിർവാഹം അല്ലെന്നും ഇന്ത്യ വിശദീകരിച്ചു. ചൈനീസ് പാർലമെന്റ് കൂടാൻ ദിവസങ്ങൾ മാത്രമാണ് ഇനി ബാക്കിയുള്ളത്. അതിന് മുൻപ് വിഷയം പരിഹരിക്കാനാണ് ശ്രമം എന്ന് ചൈനീസ് വിദേശകര്യ മന്ത്രാലയം വ്യക്തമാക്കി. സ്ഥിരം സമിതി ചർച്ചയിൽ പുരോഗതി ഉണ്ടായാൽ അടുത്ത മാസം ആദ്യം തന്നെ മന്ത്രിതല ചർച്ചയും നടക്കും.

Story Highlights- india china meeting today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here