മുന്നണി തീരുമാനം ഏകപക്ഷീയമെന്ന് ജോസ് വിഭാഗം; നടപടി സ്വാഗതം ചെയ്ത് ജോസഫ് പക്ഷം

യുഡിഎഫിൽ നിന്ന് പുറത്താക്കിയ നടപടിയിൽ പ്രതികരിച്ച് ജോസ് വിഭാഗം. മുന്നണി തീരുമാനം ഏകപക്ഷിയമാണെന്ന് ജോസ് വിഭാഗം പറഞ്ഞു. ജോസഫ് പക്ഷത്തിന്റെ സമ്മർദത്തിൽ വഴങ്ങിയാണ് മുന്നണി ഇത്തരത്തിൽ ഒരു തീരുമാനമെടുത്തതെന്നും ജോസ് വിഭാഗം പറഞ്ഞു. ജോസ് കെ മാണി അടങ്ങുന്ന നേതാക്കൾ വൈകീട്ട് നാല് മണിക്ക് മാധ്യമങ്ങളെ കാണും. അതേസമയം, നടപടിയെ ജോസഫ് പക്ഷം സ്വാഗതം ചെയ്തു.

read also: ‘ഇനി ചർച്ചയില്ല’; ജോസ് വിഭാഗത്തെ യുഡിഎഫ് പുറത്താക്കി

കോട്ടയം ജില്ലാ പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള തർക്കമാണ് ജോസ് കെ മാണി വിഭാഗത്തെ മുന്നണിയിൽ നിന്ന് പുറത്താക്കുന്ന നടപടിയിലേക്ക് എത്തിച്ചത്. ഇനി ചർച്ചയുടെ ആവശ്യമില്ലെന്നും ജോസ് വിഭാഗത്തെ മുന്നണിയിൽ നിന്ന് പുറത്താക്കുകയാണെന്നും യുഡിഎഫ് കൺവീനർ ബെന്നി ബെഹ്നാൻ പറഞ്ഞു.
ചർച്ച നടത്തിയിട്ടും സമയം അനുവദിച്ചിട്ടും ജോസ് വിഭാഗം സഹകരിച്ചില്ല. ജോസ് വിഭാഗത്തിന്റേത് ധിക്കാര നടപടിയാണ്. ഇനി ചർച്ചയുടെ ആവശ്യമില്ല. ലാഭനഷ്ടമല്ല നോക്കുന്നത്. തീരുമാനം അംഗീകരിക്കാത്തവരെ മുന്നണിയിൽ ആവശ്യമില്ലെന്നും യുഡിഎഫ് കൺവീനർ വ്യക്തമാക്കിയിരുന്നു.

Story highlights- jose k mani, pj joseph, udf

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top