‘പുറത്താക്കിയത് കെ എം മാണിയെ, അനീതി’; യുഡിഎഫിനെതിരെ ആഞ്ഞടിച്ച് ജോസ് കെ മാണി

പുറത്താക്കൽ നടപടി സ്വീകരിച്ച യുഡിഎഫ് മുന്നണിക്കെതിരെ ആഞ്ഞടിച്ച് ജോസ് കെ മാണി. പുറത്താക്കിയത് കെ എം മാണിയെ ആണെന്നും യുഡിഎഫ് അനീതിയാണ് ചെയ്തതെന്നും ജോസ് കെ മാണി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഇല്ലാത്ത ധാരണയുണ്ടെന്ന് യുഡിഎഫ് പ്രഖ്യാപിക്കുകയാണുണ്ടായത്. ധാരണയെന്നത് അടിച്ചേൽപ്പിക്കലാണോയെന്നും ജോസ് കെ മാണി ചോദിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവുമായി ബന്ധപ്പെട്ടല്ല പ്രശ്‌നം. നീതിയാണ് പ്രധാനം. നിസാര കാര്യത്തിന്റെ പേരിലാണ് പുറത്താക്കലെന്നും ജോസ് കെ മാണി പറഞ്ഞു.

read also: ‘ഇനി ചർച്ചയില്ല’; ജോസ് വിഭാഗത്തെ യുഡിഎഫ് പുറത്താക്കി

ധാരണയുടെ പേരിലെങ്കിൽ പി ജെ ജോസഫിനെ ആയിരം വട്ടം പുറത്താക്കണം. കാലുമാറ്റക്കാർക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നൽകുന്നത് അനീതിയാണ്. പി ജെ ജോസഫിനെതിരെ ഒരു നടപടിയും ഉണ്ടായില്ലെന്നും ജോസ് കെ മാണി കുറ്റപ്പെടുത്തി.

story highlights- jose k mani, udf, pj joseph

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top