Advertisement

കശ്മീരിൽ രണ്ട് മാസത്തേക്കുള്ള പാചക വാതകം കരുതാൻ നിർദേശം നൽകി

June 29, 2020
Google News 1 minute Read
two killed in jammu kashmir terrorist attack

ജമ്മു കശ്മീരിൽ എണ്ണക്കമ്പനികളോട് രണ്ട് മാസത്തേക്ക് ആവശ്യമുള്ള എൽപിജി സിലിണ്ടർ കരുതാനായി അധികൃതർ. കൂടാതെ ഗാന്ദർബൽ ജില്ലയിലെ സ്‌കൂൾ കെട്ടിടങ്ങൾ സൈനിക ആവശ്യങ്ങൾക്കായി വിട്ടുനൽകാനും നിർദേശമുണ്ട്. ഇന്ത്യ- പാക് അതിർത്തിയിലെ സംഘർഷാവസ്ഥയ്ക്കിടെയാണ് നീക്കം.

കഴിഞ്ഞ ബലാക്കോട്ട് ആക്രമണത്തിന്റെ സമയത്തും അധികൃതർ ഇതുപോലുള്ള നിർദേശം നൽകിയിരുന്നു. അതിനാൽ നിർദേശം ജനങ്ങളിൽ ആശങ്ക ഉളവാക്കിയെന്നാണ് റിപ്പോർട്ട്. ഇതേക്കുറിച്ച് മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള സമൂഹ മാധ്യമത്തിൽ കുറിച്ചു. കശ്മീർ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രീസ് ചെയർമാൻ ഷെയ്ഖ് ആശിഖ് പറഞ്ഞത് ഉത്തരവിന് വ്യക്തതയില്ലെന്നാണ്.

Read Also: 22 രൂപക്ക് പമ്പിലെത്തുന്ന പെട്രോളിന്റെ വില്പന വില മൂന്നിരട്ടിയിൽ അധികമാവുന്നത് എങ്ങനെ?; [24 Explainer]

പക്ഷെ ശ്രീനഗർ- ജമ്മു പാത മണ്ണിടിച്ചിൽ മൂലം അടച്ചിടാനുള്ള സാധ്യത കണക്കാക്കിയാണ് ഉത്തരവെന്നാണ് അധികൃതരുടെ വിശദീകരണം. ഉത്തരവ് ദുർവ്യാഖ്യാനം ചെയ്യപ്പെട്ടെന്ന് ലഫ്. ഗവർണർ ഫാറൂഖ് ഖാൻ. മഞ്ഞുകാലത്തേക്ക് സിലിണ്ടറുകൾ ശേഖരിക്കാനാണ് ഉത്തരവെന്നും ലഫ് ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു. കൊവിഡിനെ തുടർന്ന് അവസാന മുന്നറിയിപ്പ് നൽകാത്ത അമർനാഥ് യാത്രയ്ക്ക് വേണ്ടിയാണ് 16 വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിട്ടുനൽകാനുള്ള നിർദേശം. സുരക്ഷാ സേനാംഗങ്ങളുടെ യാത്രയ്ക്ക് വേണ്ടിയാണിതെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നിർദേശം നൽകി.

 

jammu kashmir, india- pakisthan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here