കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗം മുന്നണി മാറ്റത്തിനോ?

യുഡിഎഫുമായുള്ള അഭിപ്രായവ്യത്യാസം പരസ്യമാക്കിയതിന് പിന്നാലെ മുന്നണി മാറ്റം പ്രഖ്യാപിക്കാനൊരുങ്ങി കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗം. എൽഡിഎഫിലേക്ക് ചുവടുമാറാനാണ് പദ്ധതി. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പദവിയെ ചൊല്ലിയുള്ള തർക്കത്തിൽ യുഡിഎഫ് തുടർനടപടികൾ സംബന്ധിച്ച തീരുമാനം ഇന്നുണ്ടാകും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി ഒഴിയാൻ ആവർത്തിച്ചു നൽകിയ താക്കീതുകൾക്ക് ജോസഫ് വിഭാഗം പുല്ലുവില കൽപിച്ചതോടെ യുഡിഎഫ് നേതൃത്വം പ്രകോപിതരാണ്. നേതൃത്വം ഇടപെട്ട് ഉണ്ടാക്കിയ ധാരണ അംഗീകരിക്കാത്ത സാഹചര്യത്തിൽ ഇന്ന് കടുത്ത നടപടികൾ പ്രഖ്യാപിക്കുമെന്ന് യുഡിഎഫ് ചെയർമാൻ രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു.

Read Also: പ്രസിഡന്റ് പദവി രാജിവയ്ക്കില്ല; യുഡിഎഫ് നേതൃത്വത്തെ തള്ളി ജോസ് പക്ഷം

എന്നാൽ സമ്മർദത്തിന് വഴങ്ങില്ലെന്ന് വ്യക്തമാക്കി ജോസ് വിഭാഗം വീണ്ടും രംഗത്തെത്തി. ചെന്നിത്തലയെ തള്ളി തോമസ് ചാഴികാടനും, എൻ ജയരാജുമാണ് മുന്നണി മാറ്റത്തിന്റെ സൂചനകൾ നൽകിയത്. യുഡിഎഫ് തീരുമാനം പ്രഖ്യാപിച്ചാൽ ഉടൻ നിലപാട് വെളിപ്പെടുത്താനാണ് ജോസ് കെ മാണി വിഭാഗത്തിന്റെ നീക്കം. കോൺഗ്രസുമായി രാഷ്ട്രീയ വിയോജിപ്പ് പ്രഖ്യാപിച്ചാലുടൻ ജോസ് പക്ഷത്തിന്റെ മുന്നണി പ്രവേശനം സംബന്ധിച്ച എൽഡിഎഫ് പ്രതികരണവും ഉണ്ടാകും.

kerala congress, jose k mani

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top