പ്രധാനമന്ത്രി നാളെ രാജ്യത്തെ അഭിസംബോധന ചെയ്യും

പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ രാജ്യത്തെ അഭിസംബോധന ചെയ്യും. നാളെ വൈകുന്നേരം നാലുമണിക്കാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുക. രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി നാളെ രാജ്യത്തെ അഭിസംബോധന ചെയ്യുക. ഇന്ത്യ -ചൈന അതിര്‍ത്തി തര്‍ക്കവും വിഷയമായേക്കും.
രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കണമെന്ന് പല സംസ്ഥാനങ്ങളും ആവശ്യം ഉന്നയിക്കുന്നുണ്ട്. ഇതിനിടെ രണ്ടാംഘട്ട അണ്‍ലോക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി.
സാമൂഹ്യ അകലവും മാസ്‌ക്ക് ധരിക്കലും അടക്കമുള്ള കര്‍ശന നിയന്ത്രണ നടപടികളുമായ് ഇനിയും മുന്നോട്ട് പോയെ മതിയാകു എന്ന് വ്യക്തമാക്കുന്ന മാര്‍ഗനിര്‍ദേശമാണ് കേന്ദ്രസര്‍ക്കാര്‍ ഇന്ന് പ്രസിദ്ധികരിച്ചത്. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിയന്ത്രണത്തില്‍ ഒരിളവും പാടില്ല. കണ്ടെയ്ന്‍മെന്റ സോണുകള്‍ക്ക് പുറത്ത് ഉചിതമായ ഇളവുകള്‍ സര്‍ക്കാരിന് നല്‍കാം. എന്നാല്‍ ഇങ്ങനെ അനുവദിക്കുന്ന ഇളവുകളുടെ ഭാഗമായി ജനക്കൂട്ടം ഉണ്ടാകാനോ അഞ്ച് പേരില്‍ അധികം കൂട്ടം കൂടാനോ പാടില്ല.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജൂലൈ 31 വരെ അടഞ്ഞ് തന്നെ തുടരും. ട്രെയിനിംഗ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 15 ന് ശേഷം കര്‍ശനമായ നിബന്ധനകളോടെ പ്രവര്‍ത്തിക്കാം. അന്തര്‍ സംസ്ഥാന, അന്തര്‍ ജില്ലാ യാത്രകള്‍ക്കുള്ള നിബന്ധനകളിലും മാര്‍ഗനിര്‍ദേശത്തില്‍ കൂടുതല്‍ ഇളവ് നല്‍കിയിട്ടുണ്ട്. കൂടുതല്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ ഈ ഘട്ടത്തില്‍ അനുവദിക്കും. രാജ്യാന്തര വിമാനസര്‍വീസുകള്‍ ജൂലൈ 31 വരെ പുനരാരംഭിക്കില്ല. സിനിമാ തിയേറ്ററുകള്‍, ജിംനേഷ്യങ്ങള്‍, സ്വിമ്മിംഗ് പൂളുകള്‍, എന്റര്‍ടെയ്ന്‍മെന്റ് പാര്‍ക്കുകള്‍, ബാറുകള്‍, ഓഡിറ്റോറിയങ്ങള്‍ എന്നിവ തുറക്കില്ല.
Story Highlights: PM Modi To Address The Nation Tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here