Advertisement

കൊവിഡ് പശ്ചാത്തലത്തില്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ബില്ലില്‍ ലഭിക്കുന്ന സബ്‌സിഡികള്‍

June 29, 2020
Google News 3 minutes Read
KSEB

കൊവിഡ് കാലയളവില്‍ വൈദ്യുതി ബില്ലില്‍ വര്‍ധനവുണ്ടായെന്ന ആക്ഷേപത്തെ തുടര്‍ന്ന് സര്‍ക്കാര്‍ സബ്‌സിഡികള്‍ പ്രഖ്യാപിച്ചിരുന്നു. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ഇളവുകള്‍ നല്‍കി കെഎസ്ഇബിയും രംഗത്ത് എത്തിയിരുന്നു. ബില്‍ മൂന്നു തവണകളായി അടയ്ക്കുന്നതിനും മെയ് 16 വരെ പലിശ ഉണ്ടാകില്ലെന്നും ആവശ്യമെങ്കില്‍ പലിശ ഇളവ് ഒഴിവാക്കുമെന്നും കെഎസ്ഇബി അറിയിച്ചിരുന്നു. നിലവില്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ബില്ലില്‍ ലഭിക്കുന്ന സബ്‌സിഡികള്‍ ഇങ്ങനെ:

– ദ്വൈമാസ ഉപയോഗം 40 യൂണിറ്റോ അതില്‍ താഴെയോ ഉപയോഗിക്കുന്ന 500 വാട്ടില്‍ താഴെ കണക്ടഡ് ലോഡ് ഉള്ളവര്‍ക്ക് വൈദ്യുതി സൗജന്യമാണ്. ഈ വിഭാഗത്തിന് 2020 ഏപ്രില്‍ 20 മുതല്‍ ജൂണ്‍ 19 വരെ ലഭിച്ച ബില്ലുകളില്‍ അവരുടെ ഉപയോഗം എത്രയായാലും അത് സബ്‌സിഡിയായി കണക്കാക്കി പണം അടയ്ക്കുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

– ദ്വൈമാസ ഉപയോഗം 80 യൂണിറ്റോ അതില്‍ താഴെയോ ഉള്ള 1000 വാട്‌സില്‍ താഴെ കണക്റ്റഡ് ലോഡുള്ള ബിപിഎല്‍ ഉപഭോക്താക്കള്‍ക്ക് 2020 ഏപ്രില്‍ 20 മുതല്‍ ജൂണ്‍ 19 വരെ ലഭിച്ച ബില്ലുകളില്‍, അവരുടെ ഉപയോഗം എത്രയായാലും നിലവില്‍ ലഭിച്ചിരുന്ന 1.50 രൂപ/ യൂണിറ്റ് എന്ന നിരക്കില്‍ത്തന്നെ വൈദ്യുതി ചാര്‍ജ് കണക്കാക്കും.

– ശരാശരി പ്രതിമാസ ഉപയോഗം 50 യൂണിറ്റു വരെ വരുന്ന ഉപഭോക്താക്കള്‍ക്ക് 2020 ഏപ്രില്‍ 20 മുതല്‍ ജൂണ്‍ 19 വരെ ലഭിച്ച ബില്ലുകളില്‍ ശരാശരി ഉപയോഗം കണക്കാക്കിയുള്ള ബില്‍ തുകയെക്കാള്‍ അധികമായി വന്ന തുകയുടെ 50 ശതമാനം സബ്‌സിഡിയായി നല്‍കും.

– ശരാശരി പ്രതിമാസ ഉപയോഗം 100 യൂണിറ്റു വരെ വരുന്ന ഉപഭോക്താക്കള്‍ക്ക് 2020 ഏപ്രില്‍ 20 മുതല്‍ ജൂണ്‍ 19 വരെ ലഭിച്ച ബില്ലുകളില്‍ ശരാശരി ഉപയോഗം കണക്കാക്കിയുള്ള ബില്‍ തുകയെക്കാള്‍ അധികമായി വന്ന തുകയുടെ 30 ശതമാനം സബ്‌സിഡിയായി നല്‍കും.

– ശരാശരി പ്രതിമാസ ഉപയോഗം 150 യൂണിറ്റു വരെ വരുന്ന ഉപഭോക്താക്കള്‍ക്ക് 2020 ഏപ്രില്‍ 20 മുതല്‍ ജൂണ്‍ 19 വരെ ലഭിച്ച ബില്ലുകളില്‍ ശരാശരി ഉപയോഗം കണക്കാക്കിയുള്ള ബില്‍ തുകയെക്കാള്‍ അധികമായി വന്ന തുകയുടെ 25 ശതമാനം സബ്‌സിഡിയായി നല്‍കും.

– ശരാശരി പ്രതിമാസ ഉപയോഗം 150 യൂണിറ്റിനു മുകളില്‍ വരുന്ന ഉപഭോക്താക്കള്‍ക്ക് 2020 ഏപ്രില്‍ 20 മുതല്‍ ജൂണ്‍ 19 വരെ ലഭിച്ച ബില്ലുകളില്‍ ശരാശരി ഉപയോഗം കണക്കാക്കിയുള്ള ബില്‍തുകയെക്കാള്‍ അധികമായി വന്ന തുകയുടെ 20 ശതമാനം സബ്‌സിഡിയായി നല്‍കും.

– 2020 ഏപ്രില്‍ 20 മുതല്‍ ജൂണ്‍ 19 വരെയുള്ള ബില്‍ തുക കണക്കാക്കുമ്പോള്‍, ലോക്ക് ഡൗണ്‍ കാലയളവിനു മുമ്പുള്ള ഡോര്‍ ലോക്ക് അഡ്ജ്സ്റ്റ്‌മെന്റോ, മുന്‍ ബില്‍ കുടിശികയോ, മറ്റേതെങ്കിലും കണക്കില്‍ അടയ്ക്കാനുള്ളതോ ഒഴിവാക്കിയായിരിക്കും സബ്‌സിഡി തുക/ബില്‍ തുകയിലെ വ്യത്യാസം കണ്ടെത്തുക.

– അര്‍ഹരായ ഉപഭോക്താക്കള്‍ക്ക് ലഭിച്ച സബ്‌സിഡി തുക ബില്ലിലും രസീതിലും വ്യക്തമായും പ്രത്യേകമായും രേഖപ്പെടുത്തി നല്‍കും.

– ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 2020 ഏപ്രില്‍ 20 മുതല്‍ ജൂണ്‍ 19 വരെ ലഭിച്ച ബില്ലുകളുടെ തുക അടയ്ക്കാന്‍ പരമാവധി അഞ്ച് പ്രതിമാസ തവണകള്‍ അനുവദിക്കും. ഇങ്ങനെ ലഭിച്ച ബില്ലുകളുടെ തുക ഒരുമിച്ചോ തവണകളായോ 31 -12-2020 നുമുമ്പ് അടയ്ക്കുന്ന പക്ഷം യാതൊരു പലിശയും ഈടാക്കുകയില്ല.

– സബ്‌സിഡി ലഭിക്കുന്ന തരത്തില്‍ ബില്ലിംഗ് സോഫ്റ്റ്‌വെയര്‍ പരിഷ്‌ക്കരിക്കുന്നതു വരെയുള്ള കാലയളവില്‍, 2020 ഏപ്രില്‍ 20 മുതല്‍ ജൂണ്‍ 19 വരെ ലഭിച്ച ബില്ലുകളുടെ തുക അടയ്ക്കുന്നവര്‍ക്ക് ബില്‍ തുകയുടെ 70 ശതമാനം അടയ്ക്കാന്‍ ഓപ്ഷന്‍ അനുവദിക്കും. സബ്‌സിഡി കണക്കാക്കിയതിനുശേഷം ബാക്കി വരുന്ന തുക യാതൊരു പിഴയും കൂടാതെ തൊട്ടടുത്ത ബില്ലിനൊപ്പം അടയ്ക്കാന്‍ അനുവദിക്കും.

Story Highlights: Subsidies on electricity bills for domestic consumers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here