സ്പെഷ്യൽ ട്രെയിനുകളിലേക്കുള്ള തൽക്കാൽ റിസർവേഷൻ റെയിൽവെ ആരംഭിച്ചു

സ്പെഷ്യൽ ട്രെയിനുകളിലേക്കുള്ള തൽക്കാൽ റിസർവേഷൻ റെയിൽവെ ആരംഭിച്ചു. നിലവിൽ സർവീസ് നടത്തുന്ന 230 സ്പെഷ്യൽ ട്രെയിനുകളിലേക്കുള്ള  റിസർവേഷനാണ് ആരംഭിച്ചിച്ചത്. ഇതനുസരിച്ച് ജൂൺ 30 മുതലുള്ള യാത്രകൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയും. അതേസമയം, തൽക്കാൽ ബുക്കിംഗിന് നേരത്തെയുണ്ടായിരുന്ന നടപടി ക്രമങ്ങളാവും തുടരുക.

യാത്രയ്ക്ക് ഒരു ദിവസം മുമ്പ് മാത്രമാവും ടിക്കറ്റ്ബുക്ക് ചെയ്യാൻ സാധിക്കുക. എസി കോച്ചിലേയ്ക്ക് രാവിലെ 10നും സ്ലീപ്പർ ക്ലാസിലേയ്ക്ക് 11 മണിക്കുമാണ് ബുക്കിംഗ് തുടങ്ങുക. ഐആർസിടിസി വെബ്സൈറ്റ്, മൊബൈൽ ആപ്പ് എന്നിവയിലൂടെ ബുക്ക് ചെയ്യാവിന്നതാണ്.

എന്നാൽ, സാധാരണ റിസർവേഷൻ ടിക്കറ്റുകൾ 120 ദിവസം മുമ്പുവരെ ബുക്ക് ചെയ്യാവുന്നതാണ്. 30 പ്രത്യേക രാജധാനി ട്രെയിനുകൾക്കും 200 പ്രത്യേക മെയിൽ, എക്സ്പ്രസ് ട്രെയിനുകൾക്കും ഇത് ബാധകമാണ്.

Story highlight: Thalkal reservation for special trains has started

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top