Advertisement

കൊവിഡ് കാലത്ത് കൂടുതൽ ബിയർ വൈൻ പാർലറുകൾക്ക് ലൈസൻസ് നൽകാൻ സർക്കാർ നീക്കം

June 30, 2020
Google News 2 minutes Read

കൊവിഡ് കാലത്തും 44 ബിയർ വൈൻ പാർലറുകൾക്ക് ലൈസൻസ് നൽകാൻ സർക്കാരിന്റെ തിരക്കിട്ട നീക്കം. ലൈസൻസ് നൽകുന്നതിന് മുന്നോടിയായി ടൂറിസം കേന്ദ്രങ്ങളെ അടിയന്തരമായി നോട്ടിഫൈ ചെയ്യാനാണ് സർക്കാർ നീക്കം.

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ മദ്യശാലകൾക്ക് യഥേഷ്ടം അനുമതി നൽകാനൊരുങ്ങി സർക്കാർ. 44 ബിയർ- വൈൻ വിൽപ്പനശാലകൾക്കാണ് ഉടൻ അനുമതി നൽകുക. വിനോദ സഞ്ചാര കേന്ദ്രങ്ങളിലാണ് ബിയർ വൈൻ പാർലറുകൾ വരിക. ഇതിനായി ടൂറിസം കേന്ദ്രങ്ങൾ നോട്ടിഫൈ ചെയ്യാനാണ് ടൂറിസം വകുപ്പിനോട് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ നടപടി ഉടൻ വേണമെന്നും നിർദേശമുണ്ട്. ടൂറിസം വകുപ്പിന്റെ വിജ്ഞാപനം വന്ന ശേഷം എക്‌സൈസ് വകുപ്പാണ് ഇവയ്ക്ക് അനുമതി നൽകുക. ലോക്ക് ഡൗൺ കാലത്ത് ആറ് ബാറുകൾക്ക് അനുമതി നൽകിയത് വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് 46 ബിയർ വൈൻ പാർലറുകൾക്കും അനുമതി നൽകാനൊരുങ്ങുന്നത്.

Story highlight: Government moves to license more beer wine parlors during covid time

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here