Advertisement

ജീവനക്കാരന് കൊവിഡ്; മലപ്പുറം താനൂർ വില്ലേജ് ഓഫിസ് അടച്ചു; ജില്ലയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 32 പേർക്ക്

June 30, 2020
Google News 1 minute Read
malappuram tanur village office shut down

മലപ്പുറം താനൂർ വില്ലേജ് ഓഫിസ് അടച്ചു. ജീവനക്കാരന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചതിനാലാണ് നടപടി. താനൂർ നഗരസഭ ഓഫിസിൽ പൊതുജനസേവനങ്ങൾ ജൂലൈ 10 വരെ നിർത്തിവച്ചിരിക്കുകയാണ്.

മലപ്പുറം ജില്ലയിൽ നിന്നുള്ള 32 പേർക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ നാല് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയേറ്റിരിക്കുന്നത്. ഒമ്പത് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും 19 പേർ വിവിധ വിദേശ രാജ്യങ്ങളിൽ നിന്നും എത്തിയവരാണെന്ന് ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു. ഇവരെല്ലാം മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ജൂൺ 22 ന് രോഗബാധ സ്ഥിരീകരിച്ച താനൂർ ചീരാൻ കടപ്പുറം സ്വദേശിയുടെ ഭാര്യ (37), മകൻ (രണ്ട് വയസ്), ചീരാൻ കടപ്പുറം സ്വദേശിയുമായി നേരിട്ട് ഇടപഴകിയ താനൂർ വില്ലേജ് ഓഫീസ് ജീവനക്കാരൻ താനൂർ സ്വദേശി (50), അങ്കമാലി കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ കണ്ടക്ടർ മങ്കട നെച്ചിനിക്കോട് സ്വദേശി (39) എന്നിവർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് 10 പേർക്ക്

ജൂൺ 22 ന് ബംഗളൂരുവിൽ നിന്നെത്തിയ വേങ്ങര കൂരിയാട് സ്വദേശികളായ 24 വയസുകാരൻ, 42 വയസുകാരൻ, വാഴയൂർ പുതുക്കോട് സ്വദേശിനി (37), മകൾ (രണ്ട് വയസ്), നാസികിൽ നിന്ന് ജൂൺ 17 ന് എത്തിയ കണ്ണമംഗലം സ്വദേശി (45), മുംബൈയിൽ നിന്ന് ജൂൺ ഒമ്പതിന് എത്തിയ വട്ടംകുളം സ്വദേശി (26), ചെന്നൈയിൽ നിന്ന് ജൂൺ 12 ന് എത്തിയ താനൂർ കാരാട് സ്വദേശി (43), താനൂർ കാരാട് സ്വദേശിനി (37), ജൂൺ 16 ന് രാജസ്ഥാനിൽ നിന്നെത്തിയ താനൂർ സ്വദേശി (28) എന്നിവരാണ് ഇതര സംസ്ഥാനങ്ങളിൽ നിന്ന് ജില്ലയിലെത്തി രോഗബാധിതരായവർ.

ജൂൺ 14 ന് ദോഹയിൽ നിന്ന് കൊച്ചി വഴിയെത്തിയ വട്ടംകുളം മാണൂർ സ്വദേശിനി (24), മകൻ (നാല് വയസ്), ജൂൺ 14 ന് ദമാമിൽ നിന്ന് കൊച്ചി വഴിയെത്തിയ ആനക്കയം പെരിമ്പലം സ്വദേശി (37), ജൂൺ 12 ന് കുവൈത്തിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ കരുവാരക്കുണ്ട് കെന്നത്ത് സ്വദേശി (28), ജൂൺ 13 ന് കുവൈത്തിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ പുഴക്കാട്ടിരി സ്വദേശി (40), ജൂൺ 19 ന് റിയാദിൽ നിന്ന് കൊച്ചി വഴിയെത്തിയ ഒഴൂർ കൊറാട് സ്വദേശി (31), ജൂൺ 14 ന് കുവൈത്തിൽ നിന്ന് കണ്ണൂർ വഴിയെത്തിയ തെഞ്ഞിപ്പലം സ്വദേശി (40), ജൂൺ 10 ന് കുവൈത്തിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ നന്നമ്പ്ര ചെറുമുക്ക് സ്വദേശി (33), ജൂൺ 17 ന് റാസൽഖൈമയിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ താനാളൂർ സ്വദേശി (63), ജൂൺ ഒമ്പതിന് ദുബായിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ കുറ്റിപ്പുറം നടുവട്ടം സ്വദേശിനി (ആറ് വയസ്), ജൂൺ ഒമ്പതിന് റാസൽഖൈമയിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ പെരിന്തൽമണ്ണ പൊന്ന്യാക്കുർശി സ്വദേശിനി (ഏഴ് വയസ്), ജൂൺ 24 ന് റിയാദിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ കോഡൂർ പറയങ്ങാട് സ്വദേശിനി (19), ജൂൺ 16 ന് ദുബായിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ മലപ്പുറം മേൽമുറി കൂമ്പാറ സ്വദേശി (36), ജൂൺ 15 ന് ദോഹയിൽ നിന്ന് കൊച്ചി വഴിയെത്തിയ ചുങ്കത്തറ പെരുമ്പഴിക്കുന്ന് (49), ജൂൺ 13 ന് കുവൈത്തിൽ നിന്ന് കൊച്ചിവഴിയെത്തിയ നിലമ്പൂർ വല്ലപ്പുഴ സ്വദേശി (25), ജൂൺ 20 ന് റാസൽഖൈമയിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ ചുങ്കത്തറ മാമ്പൊയിൽ സ്വദേശിനി (23), ജൂൺ 24 ന് മസ്‌കറ്റിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ കുറ്റിപ്പുറം കുളക്കാട് സ്വദേശി (58), ജൂൺ 16 ന് ഷാർജയിൽ നിന്ന് കൊച്ചി വഴിയെത്തിയ കരുവാരക്കുണ്ട് അയ്യപ്പൻകാവ് സ്വദേശി (31), ജൂൺ 17 ന് മാൽഡോവയിൽ നിന്നെത്തിയ പള്ളിക്കൽ കൂനൂൽമാട് സ്വദേശി (20) എന്നിവർക്ക് വിദേശങ്ങളിൽ നിന്നെത്തിയ ശേഷവും രോഗം സ്ഥിരീകരിച്ചു.

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തിൽ സമ്പർക്കമുണ്ടായിട്ടുള്ളവർ വീടുകളിൽ പ്രത്യേക മുറികളിൽ നിരീക്ഷണത്തിൽ കഴിയണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവർത്തകരെ അറിയിക്കണം. വീടുകളിൽ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവർക്ക് സർക്കാർ ഒരുക്കിയ കോവിഡ് കെയർ സെന്ററുകൾ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാൽ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളിൽ പോകരുത്. ജില്ലാതല കൺട്രോൾ സെല്ലിൽ വിളിച്ച് ലഭിക്കുന്ന നിർദേശങ്ങൾ പൂർണമായും പാലിക്കണം. ജില്ലാതല കൺട്രോൾ സെൽ നമ്പറുകൾ: 0483 2737858, 2737857, 2733251, 2733252, 2733253.

Story Highlights- malappuram tanur village office shut down

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here