നൂറ് കിലോഗ്രാമിലേറെ ഭാരമുള്ള ബൈക്കുമായി കിടിലം ബാലൻസിംഗ്; ഇത് ന്യൂജെൻ ബാഹുബലി

Man climbs ladder with a bike on his head video goes viral

2015 ൽ പുറത്തിറങ്ങിയ ബാഹുബലി എന്ന ചിത്രം ഓർമയില്ലേ…അതിൽ ശിവലിംഗം തോളിലേറ്റി ബാഹുബലിയായി പ്രഭാസ് നടന്നുവരുന്ന രംഗം ആർക്കും അത്രപ്പെട്ടെന്ന് മറക്കാൻ സാധിക്കില്ല…ഈ ദൃശ്യത്തെ അനുസ്മരിപ്പിച്ചുകൊണ്ട് അടുത്തിടെ മറ്റൊരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. നൂറ് കിലോഗ്രാമിലേറെ ഭാരം വരുന്ന ബൈക്ക് തലയിലേറ്റി ഏണി കയറുന്ന ഒരു യുവാവിന്റെ വീഡിയോ…!

മൂന്ന് പേർ ചേർന്നാണ് യുവാവിന്റെ തലയിലേക്ക് ബൈക്ക് വച്ചുകൊടുക്കുന്നത്. ഇതിന് പിന്നാലെ ബൈക്ക് കൈകൊണ്ട് പിടിക്കാതെ തലയിൽ വച്ച് ബാലൻസ് ചെയ്ത് വളരെ അനായാസമെന്ന് തോന്നുന്ന വിധത്തിൽ അദ്ദേഹം ബസിന്റെ മുകളിലെത്തി ബൈക്ക് കൈമാറി.

വീഡിയോ അപ്ലോഡ് ചെയ്ത് മിനിറ്റുകൾക്കകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായി ഈ വ്യക്തി. ന്യൂ ജെൻ ബാഹുബലിയെന്നുവരെ നെറ്റിസൺസ് ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നു.

ഈ വ്യക്തി ആരെന്നോ ഏത് നാട്ടുകാരനാണെന്നോ ആർക്കുമറിയില്ലെങ്കിലും ഇദ്ദേഹമാണ് നിലവിൽ സോഷ്യൽ മീഡിയയിലെ താരം.

Story Highlights- Man climbs ladder with a bike on his head video goes viral

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top