ജോസ് കെ മാണിയെ എൽഡിഎഫിൽ എടുക്കുന്നതിന് എതിരെ എൻസിപിയും

ജോസ് കെ മാണിയെ എൽഡിഎഫിൽ എടുക്കുന്നതിന് എതിരെ എൻസിപിയും. ജോസിനെ എൽഡിഎഫിൽ എടുക്കുന്നതിൽ നേരത്തെ ഭിന്നത ഉടലെടുത്തിരുന്നു. സിപിഐക്ക് പിന്നാലെ എതിർപ്പുമായി എൻസിപിയും രംഗത്തെത്തി.
ജോസ് കെ മാണിയെ മുന്നണിയിൽ എടുക്കരുതെന്നാണ് ജനാധിപത്യ കേരള കോൺഗ്രസിന്റെയും സ്‌കറിയ തോമസ് വിഭാഗത്തിന്റെയും നിലപാട്. ജോസ് കെ മാണി മുന്നണിയിൽ എത്തുന്നതിൽ പരസ്യ എതിർപ്പുമായി എൻസിപിയും രംഗത്തെത്തി. ജോസിന് വേണ്ടി പാലാ സീറ്റിൽ വിട്ടുവീഴ്ചയില്ലെന്നാണ് നിലപാട്. ഇക്കാര്യം മുഖ്യമന്ത്രിയെ നേരിൽ കണ്ട് ബോധിപ്പിച്ചതായി മാണി സി കാപ്പൻ പറഞ്ഞു.
ജനാധിപത്യ കേരളാ കോൺഗ്രസും സ്‌കറിയ തോമസ് വിഭാഗവും ജോസ് കെ മാണി വരുന്നതിനോട് എതിർപ്പ് പ്രകടിപ്പിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ ചങ്ങനാശേരി, പൂഞ്ഞാർ സീറ്റുകൾ വിട്ടുനൽകില്ലെന്നാണ് ജനാധിപത്യ കേരള കോൺഗ്രസിന്റെ നിലപാട്. ഇക്കാര്യം മുന്നണി നേതൃത്വത്തെ അറിയിക്കാനാണ് നീക്കം. ജോസ് കെ മാണി മുന്നണിയിൽ എത്തിയാൽ പരിഗണന കുറയുമെന്നാണ് മറ്റ് ഘടക കക്ഷികളുടെ ആശങ്ക.
Read Also: ബ്ലാക്ക് മെയിൽ തട്ടിപ്പ് ആസൂത്രണം ചെയ്തത് ഹാരിസും റഫീഖും ചേർന്നെന്ന് പൊലീസ്
അതേസമയം ജോസ് കെ മാണിയെ എൽഡിഎഫിൽ കയറ്റുന്ന കാര്യം ആലോചിക്കണമെന്നും മുൻ നിലപാടിൽ മാറ്റമില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ആരെങ്കിലും വന്നാൽ കയറ്റുന്ന സ്ഥലമല്ല എൽഡിഎഫ് എന്നും കാനം വ്യക്തമാക്കി.
കൂടാതെ ജോസ് കെ മാണി വിഭാഗത്തിൽ നിന്ന് കൂടുതൽ ആളുകൾ തങ്ങളുടെ ഒപ്പമെത്തുമെന്ന് പി ജെ ജോസഫ് പറഞ്ഞു. ആരൊക്കെ വരുമെന്ന് ഇപ്പോൾ വെളിപ്പെടുത്തുന്നില്ല. ചർച്ചകൾ നടക്കുകയാണ്. ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കൽ സ്വാഭാവിക നടപടിയാണെന്നും പി ജെ ജോസഫ് പറഞ്ഞു. ജോസ് വിഭാഗത്തിൽ നിന്ന് കൂടുതൽ നേതാക്കൾ പാർട്ടി വിടുകയാണ്. സംസ്ഥാന കമ്മിറ്റി അംഗം ജോസ്മോൻ മുണ്ടയ്ക്കൽ പാർട്ടി വിട്ടു. അദ്ദേഹം ഉടൻ ജോസഫ് വിഭാഗത്തിൽ ചേരുമെന്നാണ് വിവരം.
ncp, jose k mani, mani c kappan, ldf
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here