ബ്ലാക്ക് മെയിൽ തട്ടിപ്പ് ആസൂത്രണം ചെയ്തത് ഹാരിസും റഫീഖും ചേർന്നെന്ന് പൊലീസ്

കൊച്ചി ബ്ലാക്ക് മെയിലിംഗ് തട്ടിപ്പ് ആസൂത്രണം ചെയ്തത് ഹെയർ സ്റ്റൈലിസ്റ്റായ ഹാരിസും റഫീഖും ചേർന്നെന്ന് പൊലീസ് കണ്ടെത്തി. വിവാഹാലോചന നടത്തി ബ്ലാക്ക്‌മെയിൽ ചെയ്യാൻ ശ്രമിച്ചെന്ന പരാതിയിൽ പൊലീസ് ഓൺലൈനിൽ ഷംനാ കാസിമിന്റെ മൊഴിയെടുത്തു. പ്രതികൾ സ്വർണ കടത്തിൽ സിനിമാ താരങ്ങളുടെ പേര് പറഞ്ഞ സാഹചര്യത്തിൽ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം അന്വേഷണം ആരംഭിച്ചു. താരങ്ങൾ വിദേശ ഷോയ്ക്ക് പോയി സ്വർണം കടത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കും.
Read Also: അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാലിന്റെ കാലാവധി ഒരു വര്‍ഷം കൂടി നീട്ടി
ഷംന കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിച്ച കേസിലും പെൺകുട്ടികള പാലക്കാട് ലോഡ്ജിൽ സ്വർണം കടത്താനെന്ന് പറഞ്ഞ് വിളിച്ച് വരുത്തി പൂട്ടിയിട്ട കേസിലുമടക്കം മുഖ്യ സൂത്രധാരൻമാർ ഹാരീസും റഫീഖുമാണെന്ന് പൊലീസിന് ബോധ്യമായി. ഷംന കാസിമിന്റെ നമ്പർ പ്രതികൾക്ക് നൽകിയത് സിനിമ മേഖലയിലെ ഒരു വ്യക്തിയാണ്. നടിയിൽ നിന്ന് പണം തട്ടൽ ആയിരുന്നു ഇവരുടെ ലക്ഷ്യം. സ്വർണക്കടത്ത് പ്രതികൾ ഉണ്ടാക്കിയ കഥ എന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്. 20ൽ ഏറെ യുവതികളെ പ്രതികൾ കെണിയിൽ വീഴ്ത്തിയിരുന്നു.
യുവതികളിൽ നിന്ന് തട്ടിയെടുത്ത എട്ട് പവൻ സ്വർണം പൊലീസ് കണ്ടെടുത്തു. സ്വർണ കടത്തിന് സിനിമാ താരങ്ങളുടെ പേര് ഉയർന്ന് സാഹചര്യത്തിൽ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം അന്വേഷണം ആരംഭിച്ചു. വിദേശ ഷോകൾക്ക് ശേഷം താരങ്ങൾ സ്വർണം കടത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് കസ്റ്റംസ് ജോയിന്റ് കമ്മീഷണർ അനീഷ് പി രാജൻ വ്യക്തമാക്കി. ഇതിനിടയിലാണ് ക്വാറന്റീനിൽ കഴിയുന്ന നടി ഷംന കാസിമിന്റെ മൊഴി പൊലീസ് ഓൺലൈനിലൂടെ രേഖപ്പെടുത്തിയത്.
shamna kasim, blackmail case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here