Advertisement

കായംകുളം-തിരുവല്ല സംസ്ഥാന പാതയിൽ അപകടം; ഒരു മരണം

June 30, 2020
Google News 1 minute Read

കായംകുളം-തിരുവല്ല സംസ്ഥാന പാതയിൽ നിറയിൽ മുക്കിന് സമീപം വാഹനാപകടം. പുലർച്ചെ 12.30ടെയായിരുന്നു അപകടം നടന്നത്. നിയന്ത്രണം വിട്ട കാർ പോസ്റ്റിലിടിക്കുയായിരുന്നു.

അപകടത്തിൽ ഒരാൾ മരിച്ചു. അർത്തികുളങ്ങര, നിറയിൽ മുക്ക് സ്വദേശി ജേക്കബ് ജോൺ (55)ആണ് മരിച്ചത്. മൂന്ന് പേർക്ക് പരുക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. മൂന്നുപേരെയും വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കായംകുളം ഫയർ ഫോഴ്‌സ് വിഭാഗമെത്തിയാണ് വാഹനത്തിൽ കുടുങ്ങി കിടന്ന നാല് പേരേയും പുറത്തെടുത്തത്.

story highlights- accident

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here