കൊവിഡ് ; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ അനിശ്ചിതകാലത്തേക്ക് ഭക്തര്‍ക്ക് പ്രവേശനം വിലക്കി

Travancore Devaswom Board,

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ അനിശ്ചിതകാലത്തേക്ക് ഭക്തര്‍ക്ക് പ്രവേശനം വിലക്കി. സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്ന സാഹചര്യത്തിലാണ് ബോര്‍ഡിന്റെ തീരുമാനം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു പുറത്തുവിട്ട വാര്‍ത്താക്കുറിപ്പിലാണ് അനിശ്ചിതകാലത്തേക്ക് ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കില്ലെന്ന് വ്യക്തമാക്കിയത്.

ലോക്ക്ഡൗണ്‍ ഇളവുകള്‍ ലഭിച്ചിരുന്നെങ്കിലും ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളിലേക്ക് ഇന്ന് വരെ പ്രവേശനം അനുവദിക്കേണ്ടെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. ഈ തീരുമാനം ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ദീര്‍ഘിപ്പിക്കുന്നതായി ബോര്‍ഡ് പ്രസിഡന്റ് വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.

 

Story Highlights: pilgrims were banned for an indefinite period in temples under the Travancore Devaswom Board

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top