ആര്‍ടി പിസിആര്‍ ടെസ്റ്റിന് അധിക നിരക്ക്; സ്വകാര്യ ലാബുകള്‍ക്ക് കടിഞ്ഞാണിടാന്‍ സര്‍ക്കാര്‍

ആര്‍ടി പിസിആര്‍ ടെസ്റ്റ് നിരക്കിലെ കൊള്ളയില്‍ സ്വകാര്യ ലാബുകള്‍ക്ക് കടിഞ്ഞാണിടാന്‍ സര്‍ക്കാര്‍. പല ലാബുകളും പരിശോധനയ്ക്ക് 4500 രൂപയും അതിന് മുകളിലും വാങ്ങുന്ന സാഹചര്യത്തിലാണിത്. ഫയല്‍ നിലവില്‍ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്.
സംസ്ഥാനത്ത് 24 സര്‍ക്കാര്‍ ലാബുകളും ഏഴ് സ്വകാര്യ ലാബുകളുമാണ് ആര്‍ടി പിസിആര്‍ ടെസ്റ്റ് നടത്തുന്നത്. ഇതില്‍ പല സ്വകാര്യ ലാബുകളും പരിശോധനയ്ക്ക് വലിയ നിരക്ക് ഈടാക്കുന്നുണ്ട്. 5000 രൂപയില്‍ താഴെ ചിലവ് വരുന്ന മൈനര്‍ സര്‍ജറിക്ക് 4500 രൂപയുടെ ആര്‍ടി പിസിആര്‍ ടെസ്റ്റ് നടത്തേണ്ട സാഹചര്യം പലരും പരാതിപ്പെടുകയും ചെയ്തു. ഇതോടെയാണ് ആരോഗ്യ വകുപ്പ് അടിയന്തിര ഇടപെടലിനൊരുങ്ങിയത്. ആര്‍ടി പിസിആര്‍ ടെസ്റ്റുകള്‍ക്ക് സ്വകാര്യ ലാബുകളില്‍ ഏകീകൃത നിരക്കിന് ശുപാര്‍ശ ചെയ്തു കഴിഞ്ഞു. 3000 മുതല്‍ 3500 രൂപവരെ ഈടാക്കാനാണ് ആലോചന.
അതേസമയം, സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ശുപാര്‍ശ നിലവില്‍ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. അനുമതി ലഭിക്കുന്ന പക്ഷം നിരക്ക് കുറച്ച് ഉത്തരവിറക്കും. ഇതിനിടെ സ്വകാര്യ മേഖലയിലെ ചില ലാബുകള്‍ നിലവില്‍ 3000 – 3500 നിരക്കിലാണ് ആര്‍ടി പിസിആര്‍ പരിശോധന നടത്തുന്നത്. സര്‍ക്കാര്‍ ലാബുകളുടെ എണ്ണം കൂട്ടാനുള്ള നടപടികളും ഇതിനിടെ പുരോഗമിക്കുന്നുണ്ട്.
Story Highlights – rt pcr test , kerala ,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here