ഫോർട്ട് കൊച്ചി പൊലീസ് സ്റ്റേഷനിലെ എസ്എയെും പൊലീസുകാരും ക്വാറന്റീനിൽ

ഫോർട്ട് കൊച്ചി പൊലീസ് സ്റ്റേഷനിലെ എസ്എയെും പൊലീസുകാരും ക്വാറന്റീനിൽ. മുംബൈയിൽ നിന്നെത്തി നിരീക്ഷണ കാലവധി ലംഘിച്ച യുവാവിനെ ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ എടുത്തിരുന്നു. ഇയാൾക്ക് പിന്നീട് കൊവിഡ് സ്ഥിരീകരിച്ചു. രോഗിയുമായി സമ്പർക്കത്തിലേർപ്പെട്ട മട്ടാഞ്ചേരി കുന്നുംപുറം കാനറാബാങ്ക് ശാഖയിലെ നാല് പേർ, ഒരു ബാർബർ, സുഹൃത്ത് എന്നിവരും ക്വാറന്റീനിൽ പോയി.
ഇക്കഴിഞ്ഞ ജൂൺ 22നാണ് രോഗ ബാധിതനായ യുവാവ് മുംബൈയിൽ നിന്നെത്തിയത്. 29 കാരനായ യുവാവിനോട് ക്വാറന്റീനിൽ പോകണമെന്ന് നിർദേശിച്ചിരുന്നു. എന്നാൽ, ഇയാൾ നിർദേശം ലംഘിച്ച് നാട്ടിലിറങ്ങി നടന്നു. ആദ്യം പള്ളുരുത്തിയിലെത്തി ഒരു സുഹൃത്തിന്റെ ഓട്ടോയിൽ പലസ്ഥലങ്ങളിലായി ഇയാൾ കറങ്ങി നടന്നു. പിന്നീട് ഒരു ബാർബർ ഷോപ്പിൽ പോയി മുടിവെട്ടി. തുടർന്ന് കാനറാ ബാങ്കിന്റെ ശാഖയിലും എടിഎമ്മിലും പോയി. ശേഷം ഫോർട്ട് കൊച്ചിയിലെ വാടക വീട്ടിൽ എത്തി. ഹൗസ് ഓണറുമായുള്ള തർക്കത്തെ തുടർന്ന് ഇയാൾസമീപവാസികൾ പൊലീസിനെ വിവരം അറിയിക്കുകയും ഫോർട്ട് കൊച്ചി പൊലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
ഇയാളെ ജില്ലയിലെ ക്വാറൻീൻ കേന്ദ്രമായി അഡ്‌ലക്‌സ് സെന്ററിലേക്ക് മാറ്റുകയുമായിരുന്നു. തുടർന്നുള്ള പരിശോധനയിൽ ഇയാൾക്ക് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഫോർട്ട് കൊച്ചി പൊലീസ് സ്ര്‌റേഷനിലെ എസ്‌ഐയും രണ്ട് പൊലീസ് ഉദ്യോഗസ്ഥരും കാനറാബാങ്ക് ജീവനക്കാരും ബാർബറും ഇയാളുടെ സുഹൃത്തുക്കളും ക്വാറന്റീനിൽ പോകേണ്ട സാഹചര്യം ഉണ്ടായത്. അതേസമയം, ഇയാൾക്കൊപ്പം മദ്യപിച്ച സുഹൃത്തുക്കളെ ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇയാളുടെ സമ്പർക്ക പട്ടിക തയാറാക്കിക്കൊണ്ടിരിക്കുകയാണ്.
Story highlight: SI and Police at Fort Kochi Police Station Quarantine
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here