‘ഉചിതമായ തീരുമാനം ഉചിതമായ സമയത്തുണ്ടാകും’:ജോസ് കെ മാണി
ഉചിതമായ തീരുമാനം ഉചിതമായ സമയത്തുണ്ടാകുമെന്ന് ജോസ് കെ മാണി. കേരള കോൺഗ്രസ് ജോസ് വിഭാഗം വഴിയാധാരമാവില്ലെന്നും പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള തയാറെടുപ്പുകളുമായി മുന്നോട്ട് പോകുമെന്നും പാർട്ടി സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിനു ശേഷം ജോസ് കെ മാണി മാധ്യമങ്ങളോട് പറഞ്ഞു.
മാണി സാറിനെ മറന്നുകൊണ്ടുള്ള തീരുമാനമാണ് ഐക്യജനാധിപത്യ മുന്നണി എടുത്തിട്ടുള്ളതെന്നും ജോസ് കെ മാണി പറഞ്ഞു. കഴിഞ്ഞ 38 വർഷക്കാലം ഐക്യ ജനാധിപത്യ മുന്നണിയെ പടുത്തുയർത്തുവാനുള്ള ‘സോഴ്‌സ് ഓഫ് പവർ’ ആയിരുന്നു കെംഎം മാണി. അദ്ദേഹത്തിന്റെ പ്രസ്ഥാനത്തെയാണ് യുഡിഎഫ് പുറത്താക്കിയിരിക്കുന്നത്. കർഷക പെൻഷൻ മുതൽ കാരുണ്യ വരെയുള്ള പദ്ധതികൾ, ഐക്യ ജനാധിപത്യ മുന്നണിയ്ക്കും യുഡിഎഫിനും ജനകീയ മുഖം കൊടുത്തത് കെഎം മാണിയും കേരള കോൺഗ്രസ് പാർട്ടിയുമാരുന്നു. യുഡിഎഫും കേരള കോൺഗ്രസുമായുള്ള ഹൃദയ ബന്ധത്തെയാണ് ഒരു കാരണവുമില്ലാതെ മുറിച്ചു നീക്കിയത്. കേവലം ഒരു ലോക്കൽ ബോഡി പദവിക്ക് വേണ്ടി മുന്നണി രൂപീകരണത്തിന് കൂടെ നിന്ന പാർട്ടിയെ പുറത്താക്കിയത്. ഇത് ഐക്യ ജനാധിപത്യ മുന്നണിയുടെ താഴെ തട്ടിലുള്ള പ്രവർത്തകരെ പോലും മുറിവേൽപ്പിച്ചിട്ടുണ്ടെന്നും ജോസ് കെ മാണി പറഞ്ഞു.
നേതാക്കന്മാരുമായി സംസാരിക്കുമ്പോൾ ഈ തീരുമാനം യുഡിഎഫ് നേതൃത്വത്തിൽ നിന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്ന് പറയുകയുണ്ടായി. എല്ലാവരെയും ഒരുമിച്ച് കൊണ്ടു പോകുകയെന്നതാണ് യുഡിഎഫിന്റെ ധർമ്മം. അത് യുഡിഎഫ് നേതൃത്വം മറന്നു പോയെന്നും ആ ചുമതല നടത്തുവാൻ അവർക്ക് കഴിയാതെ പോയെന്നും ജോസ് കെ മാണി പറഞ്ഞു. കേരള കോൺഗ്രസ് പാർട്ടി പിറന്നു വീണതു മുതൽ പാർട്ടിയെ തകർക്കുവാൻ പലരും ഒളിഞ്ഞുെ തെളിഞ്ഞുെ ശ്രമിച്ചിട്ടുണ്ട്. അപ്പോഴെല്ലാം കൂടുതൽ കരുത്തോടെ അതിനെയെല്ലാം അതിജീവിച്ച ചരിത്രമാണ് പാർട്ടിയ്ക്കുള്ളത്.
മാത്രമല്ല, ഇതുവരെ പറഞ്ഞുകൊണ്ടിരിക്കുന്ന നുണകൾ പിജെ ജോസഫ് ആവർത്തിക്കുക്കയാണ്. പിജെ ഗ്രൂപ്പിന് മാണി സാർ രാഷ്ട്രീയ അഭയം കൊടുത്തു. അത് പരിശോധിച്ചു നോക്കിയാൽ മനസിലാകും. എന്നാൽ മാണി സാറിന്റെ മരണത്തിന് ശേഷം ആ പ്രസ്ഥാനത്തിനെ ഹൈജാക്ക് ചെയ്യുവാൻ പലപ്പോഴും ശ്രമിച്ചു. അങ്ങനെയുള്ള നടപടികളിൽ നിന്ന് ഈ പ്രസ്ഥാനത്തിനെ സംരക്ഷിക്കുവാൻ താൻ ശ്രമിച്ചു എന്നതാണോ താൻ ചെയ്ത തെറ്റെന്നും ജോസ് കെ മാണി ആരാഞ്ഞു. മാണി സാറിന്റെ വിയോഗത്തിന് തൊട്ടു മുൻപുള്ള ഘട്ടത്തിൽ തന്നെ പാർട്ടിയെ തകർക്കുവാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. മാണി സാറിന്റെ മരണത്തിനു ശേഷം പിജെ ജോസഫ് ആവശ്യപ്പെട്ടതെല്ലാം അനാവശ്യമായിരുന്നു. ലോക് സഭാ ധാരണ പ്രകാരം ലോക്കൽ ബോഡിയുടെ അധികാരം കേരള കേൺഗ്രസ് എമ്മിനുള്ള താണെന്ന് സ്റ്റിയറിംഗ് കമ്മിറ്റിയിൽ തീരുമാനിച്ചതാണ്. എന്നാൽ പുറത്തു പറഞ്ഞത് ജോസ് കെ മാണി അനുവദിച്ചില്ലെന്നാണ്. കേരള കോൺഗ്രസ് എമ്മിനെ ജെയാക്കുക എന്നതാക്കുകയായിരുന്നു അവരുടെ ലക്ഷ്യം. നിയമസഭാ തെരഞ്ഞെടുപ്പിൽ ഞങ്ങൾ അധികാരി എന്ന് വ്യക്തമാക്കിയതാണ്.
പലാ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ നിശ്ചയിക്കുമ്പോൾ പാലായിൽ നിന്നുള്ള ആളാവണം എന്ന് പറഞ്ഞപ്പോൾ തന്നെ ധിക്കാരിയായി ചിത്രീകരിച്ചു. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ചിഹ്നം പോലും തങ്ങൾക്ക് ലഭിച്ചില്ല. ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ തലേ ദിവസം കലുമാറി അപ്പുറത്തേക്ക് പോയ കാലുമാറ്റക്കാരന് ജില്ലാപഞ്ചായത്തിന്റെ അധികാരം കൊടുക്കേണ്ടതുണ്ടോ? അവരില്ലാതെ തന്നെ തങ്ങൾക്ക് ഭൂരിപക്ഷമുണ്ടെന്നും ജോസ് കെ മാണി പറഞ്ഞു.
മാണി സാറിന്റ വീട് മ്യൂസിയമാക്കാൻ വിട്ട് കൊടുക്കണമെന്നും ലോക് സഭയു നിയമ സഭയും പാർട്ടി ഓഫീസും ഹൈജാക്ക് ചെയ്യാനുള്ള തീരുമാനത്തെ എതിർത്തപ്പോൾ തന്നെ ധിക്കാരിയായി പ്രഖ്യാപിച്ചെന്നും ജോസ് കെ മാണി പറഞ്ഞു.
പാർട്ടിയുടെ ഭാവി തീരുമാനങ്ങൾ കൂടുതൽ ചർച്ചയ്ക്ക് ശേഷം തീരുമാനിക്കുമെന്നും ഇപ്പോൾ ഒരു പക്ഷത്തേക്കുമില്ലെന്നും ജോസ് കെ മാണി വ്യക്തമാക്കി.
Story highlight: ‘The right decision will be made at the right time’: Jose K Mani
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here