കാസർഗോഡ് ആളുകളെ കുത്തിനിറച്ച് ബസ് യാത്ര; നടപടി സ്വീകരിക്കുമെന്ന് പൊലീസ്

കാസർഗോഡ് സാമൂഹിക അകലം പാലിക്കാതെ ബസ് യാത്ര. കാഞ്ഞങ്ങാട് പൈക്ക-മുള്ളേരിയ റൂട്ടിൽ ഓടുന്ന ബസിലാണ് ആളുകളെ കുത്തിനിറച്ച് സ്വകാര്യ ബസ് സർവീസ് നടത്തിയത്. സമൂഹ മാധ്യമങ്ങളിലൂടെ ദൃശ്യങ്ങൾ പുറത്തുവന്നു.
തൃക്കല ബസ് സ്റ്റാൻഡ് പരിസരത്തുവച്ച് കഴിഞ്ഞ ദിവസം വൈകിട്ടാണ് വീഡിയോ ചിത്രീകരിച്ചത്. പൊതുജനങ്ങളിൽ ഒരാൾ പകർത്തിയ ദൃശ്യം പിന്നീട് സോഷ്യൽ മീഡിയയിൽ വൈറലാകുകയായിരുന്നു. നിലവിൽ പൈക്ക-മുള്ളേരിയ റൂട്ടിൽ ബസ് സർവീസ് കുറവാണ്. രണ്ടോ മൂന്നോ ബസുകൾ മാത്രമാണ് സർവീസ് നടത്തുന്നത്. ബസ് കുറവായതിനാൽ ആളുകളെ കുത്തിനിറച്ചാണ് യാത്ര.
read also: കോഴിക്കോട് നാല് ആരോഗ്യപ്രവർത്തകർ നിരീക്ഷണത്തിൽ
സംഭവം വിവാദമായതോടെ വിദ്യാനഗർ പൊലീസ് വിഷയത്തിൽ ഇടപെട്ടു. അന്വേഷണം നടക്കുന്നുണ്ടെന്നും കേസ് എടുക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. ഇന്ന് വൈകുന്നേരത്തെ സാഹചര്യം കൂടി പരിശോധിച്ചായിരിക്കും നടപടിയുണ്ടാകുകയെന്നും പൊലീസ് വ്യക്തമാക്കി.
story highlights- bus service, covid 19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here