ആരോഗ്യവകുപ്പിന്റെ നിർദേശം ലംഘിച്ച് രോഗികളെ ഡിസ്ചാർജ് ചെയ്തു; ആശുപത്രിക്കെതിരെ കേസ്

പൊന്നാനിയിൽ സ്വകാര്യ ആശുപത്രിക്കെതിരെ നടപടി. ആരോഗ്യവകുപ്പിന്റെ നിർദേശം പരിഗണിക്കാതെ രോഗികളെ ഡിസ്ചാർജ് ചെയ്തതിന് ആശുപത്രിക്കെതിരെ കേസെടുത്തു. മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം.

രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ വാർഡ് തല സമിതിയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഡിസ്ചാർജ് ചെയ്യുന്നവർ തിരിച്ച് പോകുമ്പോൾ വാർഡ് സമിതിയെ അറിയിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

read also: സംസ്ഥാനത്ത് 151 പേർക്ക് കൂടി കൊവിഡ്; 131 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് മാസ്‌ക് ധരിക്കാത്ത 5373 സംഭവങ്ങൾ ഇന്ന് റിപ്പോർട്ട് ചെയ്തു. ക്വാറന്റീൻ ലംഘിച്ച 15 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.

story highlights- corona virus, ponnani

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top