കൊവിഡ് കാലത്ത് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഹാസ്യ ദൃശ്യാവിഷ്‌കാരവുമായി കാലിക്കറ്റ് വിഫോര്‍യു ടീം

calicutv4u

കൊവിഡ് കാലത്ത് വ്യത്യസ്തമായ ഹാസ്യ ദൃശ്യാവിഷ്‌കാരവുമായി കാലിക്കറ്റ് വിഫോര്‍യു ടീം. കൊവിഡ് കാരണം വീട്ടിലിരിക്കുന്ന മലയാളികളെ ചിരിപ്പിക്കുക മാത്രമല്ല കൊവിഡ് നിര്‍ദേശങ്ങള്‍ ലംഘിച്ചാലുണ്ടാവുന്ന പ്രശ്‌നങ്ങളെ പറ്റി ചിന്തിപ്പിക്കുക കൂടി ചെയ്യുന്നതാണ് കാലിക്കറ്റ് വിഫോര്‍യു ടീം ഒരുക്കിയ കുഞ്ഞേ എന്തിനീ..അകലം എന്ന ഹസ്രചിത്രം. മലയാളികളുടെ പ്രിയപ്പെട്ട ഹാസ്യതാരങ്ങള്‍ ഹരീഷ് കണാരനും നിര്‍മല്‍ പാലാഴിയുമാണ് പ്രധാന കഥാപത്രങ്ങളായി എത്തുന്നത്. കൊവിഡ് എന്ന മഹാമാരിയെ പിടിച്ച് കെട്ടാന്‍ സര്‍ക്കാരും ആരോഗ്യവകുപ്പും മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍ ലംഘിക്കുമ്പോള്‍ അപകടത്തിലാവുന്നത് അവനവന്റെ ജീവനാണ് എന്നതാണ് ചിത്രം നല്‍കുന്ന സന്ദേശം. വിഷയം ഇത്രയും ഗൗരവമുളളതാണെങ്കിലും ആസ്വാദനത്തിന്റെ ചരട് പൊട്ടാതെയാണ് കുഞ്ഞേ എന്തിനീ..അകലം അവതരിപ്പിച്ചിരിക്കുന്നത്.

സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചാലുണ്ടാവുന്ന പ്രശ്‌നങ്ങളെ ഹാസ്യത്തിന്റെ ഭാഷയില്‍ വളരെ ലളിതമായി അവതരിപ്പിച്ചിരിക്കുകയാണ് ചിത്രത്തില്‍. മടങ്ങിയെത്തുന്ന പ്രവാസികളോട് സമൂഹത്തിന്റെ കാഴ്ചപ്പാടും ചിത്രത്തില്‍ പറഞ്ഞുവെക്കുന്നു. കൊവിഡ് കാരണം നാട്ടില്‍ മടങ്ങിയെത്തുന്ന പ്രവാസിയായി നിര്‍മലും ക്വാറന്റീന്‍ നിയമങ്ങളും നിര്‍ദേശങ്ങളും ലംഘിക്കാന്‍ നിര്‍ബന്ധിക്കുന്ന സുഹൃത്തായി ഹരീഷ് കണാരനുമാണ് വേഷമിട്ടിരിക്കുന്നത്. കോമഡി ഷോകളില്‍ ഇരുവരും ചേര്‍ന്നാലുണ്ടാവുന്ന അതേ ചിരിഅനുഭവം സമ്മാനിക്കുന്നതാണ് ഹാസ്യ ദൃശ്യാവിഷ്‌കാരവും. സാമൂഹിക അകലവും മാസ്‌ക്കും ഉള്‍പ്പെടെയുള്ള പ്രതിരോധമാര്‍ഗങ്ങള്‍ പൊലീസിനെ ബോധ്യപ്പെടുത്താന്‍ മാത്രം ഉപയോഗിക്കുന്ന മലയാളികള്‍ക്ക് മികച്ച സന്ദേശമാണ് ചിത്രത്തിലൂടെ കാലിക്കറ്റ് വിഫോര്‍യു ടീം നല്‍കുന്നത്.

 

 

 

 

 

Story Highlights: covid 19 :Calicut VForU Team’s Comedy short film

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top