സ്‌കൂളുകളിലെ പാഠപുസ്തക വിതരണം 54.96 ശതമാനമാനം പൂർത്തിയായതായി മുഖ്യമന്ത്രി

ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ നീണ്ടുപോയ പാഠപുസ്തക വിതരണം തിരുവനന്തപുരം,ആലപ്പുഴ ജില്ലകളിൽ പൂർത്തിയായതായി മുഖ്യമന്ത്രി പിണറായി വിജയൻ. പത്തനംതിട്ടയിൽ 48 ശതമാനവും കോഴിക്കോട് 38 ശതമാനവും കോട്ടയത്ത് 27.69 ശതമാനവും കണ്ണൂരിൽ 23.5 ശതമാനം ഇത്തരത്തിലാണ് വിതരണം നടന്നിരിക്കുന്നതെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമക്കി.

കാസർഗോഡ് 18.62 ശതമാനവും കൊല്ലത്ത് 11.74 ശതമാനവും വിതരണം നടന്നിട്ടുണ്ട്. സംസ്ഥാനത്താകെ 54.96 ശതമാനമാണ് വിതരണം നടന്നിരിക്കുന്നത്. പാഠപുസ്തകങ്ങൾ സമ്പൂർണമായി 15 ദിവസത്തിനുള്ളിൽ വിതരണം നടത്താൻ നിർദേശിച്ചിട്ടുണ്ട്.

Story highlight: distribution of text books in schools has reached 54.96%

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top