Advertisement

മണിപ്പൂരിലെ ചുരാചന്ദ്പൂർ സംഘർഷം; മേഖലയിലെ സ്കൂളുകളും കടകളും അടച്ചു

March 20, 2025
Google News 2 minutes Read
manipur

മണിപ്പൂർ ചുരാചന്ദ്പൂരിലെ സംഘർഷത്തെ തുടർന്ന് മേഖലയിൽ കൂടുതൽ സുരക്ഷ ശക്തമാക്കി. പ്രദേശത്തെ സ്കൂളുകളും കടകളും അടച്ചു. മേഖലയിൽ പ്രഖ്യാപിച്ച കർഫ്യൂ തുടരുകയാണ്. കഴിഞ്ഞദിവസം ഹമാർ, സോമി സമുദായങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. സംഘർഷത്തിന് ശേഷമുള്ള രണ്ട് ദിവസവും സ്ഥിതിഗതികൾ സംഘർഷഭരിതമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പള്ളി നേതാക്കളും സിവിൽ സൊസൈറ്റി ഗ്രൂപ്പുകളും മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ശ്രമങ്ങൾ തുടരുകയാണ്. ചൊവ്വാഴ്ച രാത്രിയിലെ ഏറ്റുമുട്ടലിൽ ഹമാർ സമുദായത്തിൽ നിന്നുള്ള 51 വയസ്സുള്ള ലാൽറോപുയി പഖ്ഹുവാങ്‌ടെ എന്നയാൾ കൊല്ലപ്പെട്ടു. വെടിയേറ്റ് പരുക്കേറ്റ അദ്ദേഹത്തെ സീൽമാറ്റ് ക്രിസ്ത്യൻ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചു.

Read Also: ഇന്ത്യക്കാര്‍ ഹാപ്പിയല്ല; വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ടിലെ സ്ഥാനം പാകിസ്താനും ഇറാനും യുക്രൈനും താഴെ

ഹമാർ ഗോത്രത്തിലെ ജനറൽ സെക്രട്ടറി റിച്ചാർഡ് ഹ്മറിനെ ഞായറാഴ്ച സോമി ജനത ആക്രമിച്ചതിനെത്തുടർന്നായിരുന്നു രണ്ട് ഗോത്രങ്ങൾ തമ്മിലുള്ള സംഘർഷം ആരംഭിച്ചത്. ഇത് അടുത്ത ദിവസം ജില്ലയിൽ അക്രമം ഉണ്ടാകാൻ കാരണമായി.

അതേസമയം, ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന കുക്കി സമുദായത്തിൽ നിന്നുള്ള നിരവധി പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ചുരാചന്ദ്പൂർ പട്ടണം പ്രധാനമായും സോമി ജനതയുടെ വാസസ്ഥലമാണ്, ചില പ്രദേശങ്ങളിൽ ഹ്മർ, കുക്കി സമുദായങ്ങളും താമസിക്കുന്നുണ്ട്.

2023 മെയ് മുതൽ മെയ്തികളും കുക്കികളും തമ്മിലുള്ള വംശീയ കലാപത്തിൽ മണിപ്പൂരിൽ 250ലധികം പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം പ്രാപിക്കുകയും ചെയ്തിരുന്നു. പിന്നീട് എൻ ബിരേൻ സിംഗ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിനെത്തുടർന്ന് ഫെബ്രുവരി 13 ന് കേന്ദ്രം സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുകയായിരുന്നു.

Story Highlights : Days after clashes situation in Manipur’s Churachandpur remains tense; schools, shops remain shut

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here