തദ്ദേശ തെരഞ്ഞെടുപ്പു വരെ ഒരു മുന്നണിയുടെയും ഭാഗമാകാനില്ലെന്ന് ജോസ് കെ മാണി വിഭാഗം

തദ്ദേശ തെരഞ്ഞെടുപ്പ് വരെ ഒരു മുന്നണിയുടെയും ഭാഗമാകാനില്ലെന്ന് ജോസ് കെ മാണി വിഭാഗം. എന്‍ ജയരാജ് എംഎല്‍എയാണ് ഇക്കാര്യം പറഞ്ഞത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ജോസ് വിഭാഗം ഒറ്റയ്ക്ക് രംഗത്ത് ഇറങ്ങും. ഇതിനായി പാര്‍ട്ടിയെ സജ്ജമാക്കുമെന്നും എന്‍ ജയരാജ് എംഎല്‍എ ട്വന്റിഫോറിനോട് പറഞ്ഞു.
കെ.എം. മാണിയുടെ പാര്‍ട്ടി തളര്‍ന്നുപോകില്ല. കൂടുതല്‍ കരുതലോടെ പ്രവര്‍ത്തനം നടത്തും. കോട്ടയം ജില്ലാ പഞ്ചായത്തില്‍ അവിശ്വാസ പ്രമേയം വന്നാല്‍ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. ഏകപക്ഷീയമായ പുറത്താക്കല്‍ നടപടിയാണ് നടത്തിയിരിക്കുന്നത്. രാഷ്ട്രീയ വനവാസത്തിലേക്ക് പോകാനില്ല. പാര്‍ട്ടിയെ ശക്തിപ്പെടുത്തി തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിടും. തെരഞ്ഞെടുപ്പില്‍ കരുത്ത് തെളിയിക്കും.
ഇന്ത്യയില്‍ ആദ്യമായി പഞ്ചവത്സര പദ്ധതിക്കെതിരെ ബദല്‍ രേഖയുണ്ടാക്കിയ ആളാണ് കെ എം മാണി. അധ്വാനവര്‍ഗ സിദ്ധാന്തം ഉണ്ടാക്കി. ആ മാണിസാറിന്റെ കരുത്തില്‍ വളര്‍ന്ന പാര്‍ട്ടിയാണിത്. ഈ പാര്‍ട്ടിക്ക് ഒരു ഘടനയുണ്ട്. ഇപ്പോഴുണ്ടായിരിക്കുന്ന അംഗബലത്തേക്കാള്‍ കൂടുതലായിരിക്കും തദ്ദേശഭരണ തെരഞ്ഞെടുപ്പിന് ശേഷമെന്നും അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു.
Story Highlights: election, kerala congress m
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here