ടിക്‌ടോകിന് വേണ്ടി ഹാജരാകില്ലെന്ന് മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി

ടിക്‌ടോകിന് വേണ്ടി ഹാജരാകില്ലെന്ന് മുന്‍ അറ്റോര്‍ണി ജനറലും, സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനുമായ മുകുള്‍ റോത്തഗി. ചൈനീസ് ആപ്പിന് വേണ്ടി കേന്ദ്രസര്‍ക്കാരിനെതിരെ ഹാജരാകില്ലെന്ന് അദ്ദേഹം അറിയിച്ചു.
മദ്രാസ് ഹൈക്കോടതി ടിക്‌ടോകിന് നിരോധിക്കാന്‍ നേരത്തെ ഉത്തരവിട്ടപ്പോള്‍, ടിക്‌ടോക് ഉടമയായ ബൈറ്റ് ഡാന്‍സിന് വേണ്ടി സുപ്രിംകോടതിയില്‍ ഹാജരായത് മുകുള്‍ റോത്തഗി ആയിരുന്നു. അതേസമയം, ചൈനീസ് കമ്പനിയുമായി മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളും അദാനി ഗ്രൂപ്പുമുണ്ടാക്കിയ കരാറുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ പൊതുതാത്പര്യഹര്‍ജിയെത്തി. ജമ്മുകശ്മീരില്‍ നിന്നുള്ള അഡ്വ. സുപ്രിയ പണ്ഡിറ്റാണ് ഹര്‍ജി സമര്‍പ്പിച്ചത്.
Story Highlights:Former Attorney General Mukul Rothagi will not appear for the tiktok
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here