സംസ്ഥാനത്ത് ബസ് ചാർജ് വർധന

സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിച്ചു. അഞ്ച് കിലോമീറ്റർ സഞ്ചരിക്കുന്നതിന് പത്ത് രൂപ ഈടാക്കും. മിനിമം ചാർജ് എട്ട് രൂപയായിരിക്കും. ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷന്റെ ശുപാർശ മന്ത്രിസഭായോഗം അംഗീകരിച്ചു. അതേസമയം, വിദ്യാർത്ഥികളുടെ മിനിമം ചാർജ് ഒരു രൂപയിൽ നിന്ന് അഞ്ച് രൂപയാക്കണമെന്ന ശുപാർശ മന്ത്രിസഭായോഗം തള്ളി. കൊവിഡ് കാലത്തേക്കാണ് ബസ് ചാർജ് വർധിപ്പിച്ചിരിക്കുന്നത്.

ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ മുന്നോട്ടുവച്ച മുഴുവൻ ശുപാർശകളും മന്ത്രിസഭായോഗം അംഗീകരിച്ചില്ല. മിനിമം ചാർജ് വർധിപ്പിക്കണമെന്ന ശുപാർശ അംഗീകരിക്കുകയായിരുന്നു. നിലവിൽ എട്ട് രൂപയാണ് മിനിമം ചാർജ്. വിദ്യാർത്ഥികളുടെ ബസ് ചാർജ് വർധിപ്പിക്കണമെന്ന ആവശ്യവും ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ മുന്നോട്ടുവച്ചിരുന്നു. എന്നാൽ ഇത് മന്ത്രിസഭായോഗം അംഗീകരിച്ചില്ല.

നിലവിലുള്ള മിനിമം നിരക്കിൽ സഞ്ചരിക്കാനുള്ള ദൂരം അഞ്ച് കിലോമീറ്ററാണ്. ഇത് രണ്ടര കിലോമീറ്ററാക്കി കുറയ്ക്കണമെന്ന് രാമചന്ദ്രൻ കമ്മീഷൻ ശുപാർശ ചെയ്തിരുന്നു. ഇത് മന്ത്രിസഭായോഗം അംഗീകരിച്ചില്ല. രണ്ടര കിലോമീറ്റർ എട്ട് രൂപയ്ക്കും അഞ്ച് കിലോമീറ്റർ യാത്ര ചെയ്യാൻ പത്ത് രൂപയും നൽകണം.

story highlights- minimum bus charge

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top