കശ്മീർ ഭീകരാക്രമണത്തിൽ മുത്തച്ഛൻ കൊല്ലപ്പെട്ടു; മൃതദേഹത്തിനരികിൽ ഒറ്റപ്പെട്ടിരുന്ന മൂന്നു വയസ്സുകാരനെ രക്ഷപ്പെടുത്തി

Police save 3-year-old boy

കശ്മീർ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മുത്തച്ഛൻ്റെ മൃതദേഹത്തിനരികിൽ ഒറ്റപ്പെട്ടിരുന്ന മൂന്നു വയസ്സുകാരനെ രക്ഷപ്പെടുത്തി. കശ്മീർ പൊലീസാണ് കുട്ടിയ രക്ഷപ്പെടുത്തി സുരക്ഷിതമായ ഇടത്തിലേക്ക് മാറ്റിയത്. സംഭവം സ്ഥിരീകരിച്ച് ഇവർ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഏറ്റുമുട്ടലിൽ ഒരു സിആർപിഎഫ് ജവാൻ കൊല്ലപ്പെട്ടിരുന്നു. പുൽവാമയിലെ ട്രാൽ മേഖലയിലാണ് ആക്രമണം നടന്നത്.

Read Also: ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; മൂന്ന് സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ടു

ശ്രീനഗറിൽ നിന്ന് ഹന്ദ്‌വാരയിലേക്ക് മുത്തച്ഛനൊപ്പം കാറിൽ സഞ്ചരിക്കുകയായിരുന്നു കുട്ടി. യാത്രക്കിടെയാണ് ഭീകരാക്രമണം ഉണ്ടാവുകയും മുത്തച്ഛൻ കൊല്ലപ്പെടുകയും ചെയ്തത്. സംഭവം സ്ഥലത്തു നിന്ന് കുഞ്ഞിനെ രക്ഷപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥർ പിന്നീട് കുഞ്ഞിനെ അമ്മയുടെ അടുക്കൽ എത്തിച്ചു.

ഇന്ന് രാവിലെയാണ് സംഭവം നടന്നത്. പട്രോളിംഗിനിറങ്ങിയ സിആർപിഎഫ് ജവാന്മാർക്ക് നേരെയാണ് വെടിവയ്പുണ്ടായത്. ആകമണത്തിൽ പ്രദേശവാസികൾക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെ പ്രദേശത്ത് കൂടുതൽ സിആർപിഎഫ് ജവാന്മാരെ വിന്യസിച്ചു. പ്രദേശത്ത് പരിശോധന ഊർജിതമാക്കി.

Story Highlights: Police save 3-year-old from getting hit by bullets

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top